വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിലേക്ക് ഒരുപടികൂടി അടുത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിനാ പ്രൈമറിയിലെ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി നിക്കി ഹേലിക്കെതിരേ ട്രംപ് നിർണായക വിജയം സ്വന്തമാക്കി.
ഇതുവരെ നാല് സംസ്ഥാനങ്ങളിൽ ട്രംപിനോട് തോറ്റെങ്കിലും തന്റെ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് നിക്കി ഹേലി വ്യക്തമാക്കി. വോട്ടിങ് പ്രക്രിയ അവസാനിക്കാൻ ഇനിയും നിരവധി സംസ്ഥാനങ്ങൾ ബാക്കിയുണ്ട്. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നു. ഭൂരിപക്ഷം വരുന്ന അമേരിക്കൻ ജനത പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിനേയും ബൈഡനേയും അംഗീകരിക്കാത്തപക്ഷം താൻ ഈ പോരാട്ടത്തിൽനിന്ന് പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ, ട്രംപിനെതിരേ അതിരൂക്ഷവിമർശനവുമായി നിക്കി ഹേലി രംഗത്തെത്തിയിരുന്നു. ട്രംപിന് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ യോഗ്യമായ മാനസികനിലയില്ലെന്ന് അവർ ആരോപിച്ചു. അതേസമയം, വിജയിച്ചതിന് ശേഷമുള്ള തന്റെ പ്രസംഗങ്ങളിൽ നിക്കിക്കെതിരേ ഒരു പരാമർശം പോലും ട്രംപ് നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ കുടുംബത്തിന് നന്ദി അറിയിച്ചുകൊണ്ട് ട്രംപ് തന്റെ വാക്കുകൾ ചുരുക്കി.
ഇന്ത്യൻ വംശജയും സൗത്ത് കരോലിനയിലെ മുൻ ഗവർണറുമായ നിക്കി ഹേലി റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്ന ഏക വനിതയാണെന്ന പ്രത്യേകതയുമുണ്ട്.
Content Highlights: Trump Wins South Carolina Republican Primary, Defeats Nikki Haley
Published: 25 Feb 2024, 12:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented