വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ബുദ്ധിമാനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് ക്രൂരമാണ്. അദ്ദേഹവുമായി നടത്തിയ ചർച്ച ഇരുരാജ്യങ്ങൾക്കുമിടയിൽ സുഗമമായ പ്രവർത്തനത്തിന് ഉതകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
"പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ എത്തിയത്. ഞങ്ങൾ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് ക്രൂരമാണ്. മോദി വളരെ മിടുക്കനും എന്റെ നല്ല സുഹൃത്തുമാണ്. മികച്ച ചർച്ചകൾ നടന്നു. ഇന്ത്യയ്ക്കും നമ്മുടെ രാജ്യത്തിനും ഇടയിലുള്ള സുഗമമായ ബന്ധത്തിന് ഇത് ഉതകുമെന്ന് പ്രതീക്ഷിക്കുന്നു." ട്രംപിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപ് ഇന്ത്യയ്ക്കെതിരെ നികുതിയുദ്ധം പ്രഖ്യാപിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ അമിതനികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് മേൽ പകരച്ചുങ്കം ഈടാക്കുമെന്നും ഇന്ത്യ അമിതനികുതി ചുമത്തുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്ക പകരച്ചുങ്കം ഏർപ്പെടുത്തിയാൽ അത് രാജ്യത്തെ കയറ്റുമതിയേയും ഉത്പാദകരേയും ദോഷകരമായി ബാധിക്കും. അതിന്റെ ആഘാതം പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ നീങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന വ്യാപാര ചർച്ചകളുടെ ഭാഗമായി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങൾക്കുള്ള നികുതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയിരുന്നു.
ഇന്ത്യയ്ക്ക് മേൽ അമേരിക്ക പകരച്ചുങ്കം ഏർപ്പെടുത്തിയാൽ മരുന്ന്, വാഹനം, ഇലക്ട്രോണിക് ഉപകരണങ്ങൾ, യന്ത്രഭാഗങ്ങൾ എന്നിവയുടെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Trump calls Modi intelligent but criticizes India`s high taxes
Published: 29 Mar 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented