വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബജറ്റ് ബിൽ സെനറ്റ് ചൊവ്വാഴ്ച പാസാക്കി. സെനറ്റിലെ 100 അംഗങ്ങളിൽ 50 പേർ അനുകൂലിച്ചും 50 പേർ എതിർത്തും വോട്ടുചെയ്തു. സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അനുകൂലിച്ച് വോട്ടുചെയ്തതോടെ ബിൽ പാസായി.

To advertise here,

റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങളായ തോം ടില്ലിസ്, റാൻഡ് പോൾ, സൂസൻ കോളിൻസ് എന്നിവർ ഡെമോക്രാറ്റുകൾക്കൊപ്പംചേർന്ന് ബില്ലിനെ എതിർത്ത് വോട്ടുചെയ്തതിനാലാണ് വാൻസിന്റെ ടൈ ബ്രേക്കർ വോട്ട് വേണ്ടിവന്നത്. 24 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. അടുത്ത ഘട്ടത്തിൽ ബിൽ പ്രതിനിധി സഭയിലേക്ക് പോകും. 

ട്രംപിന്റെ ഒന്നാംഭരണകാലത്തുണ്ടായിരുന്ന 4.5 ലക്ഷംകോടി ഡോളറിന്റെ നികുതിയിളവുകൾ പുതുക്കുന്ന ബിൽ ഭേദഗതികളോടെ വീണ്ടും ജനപ്രതിനിധിസഭയിലെത്തും. അവിടെ പാസാക്കി യുഎസിന്റെ സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച ബില്ലിൽ ഒപ്പിടണമെന്നാണ് ട്രംപിന്റെ ആഗ്രഹം.