വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മുറിയിലെ കണ്ണാടിയില്‍ തട്ടിയ ക്യാമറാമാനെ ചെറുതായി ശാസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള 8.5 ബില്യണ്‍ ഡോളറിന്റെ നിര്‍ണായക ധാതു കരാര്‍ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
കരാര്‍ പങ്കാളിത്തത്തെക്കുറിച്ച് ട്രംപ് വിശദീകരിക്കുന്നതിനിടെ കാബിനറ്റ് റൂമിലുണ്ടായിരുന്ന ക്യാമറാമാന്റെ കൈയിലെ ക്യാമറ അബദ്ധത്തില്‍ അവിടെയുണ്ടായിരുന്ന കണ്ണാടിയില്‍ തട്ടി. വലിയ ശബ്ദംകേട്ട ട്രംപ് പ്രസംഗം നിര്‍ത്തി പറഞ്ഞു, ''ഏയ് ശ്രദ്ധിച്ച്, അത് പൊട്ടിക്കരുത്. ആ കണ്ണാടി 400 വര്‍ഷം പഴക്കമുള്ളതാണ്. ഒരു ക്യാമറ കണ്ണാടിയില്‍ തട്ടി.''
എന്നാല്‍, പിന്നാലെ ഒരു തമാശ പറഞ്ഞ് ട്രംപ് തന്നെ രംഗം ശാന്തമാക്കി. ''ഞാനിത് നിലവറയില്‍ നിന്ന് ഇപ്പോഴാണ് ഇങ്ങോട്ട് മാറ്റിയത്. തുടര്‍ന്ന് ആദ്യം സംഭവിച്ചത് അതില്‍ ക്യാമറ തട്ടി എന്നതാണ്. വിശ്വസിക്കാന്‍ പ്രയാസമാണല്ലേ. പക്ഷേ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ ഇങ്ങനെയാണ്'', ട്രംപ് പറഞ്ഞതിനു പിന്നാലെ മുറിയിലാകെ ചിരി പടര്‍ന്നു.
Content Highlights: us president donald trump cold a cameraman who accidentally struck a 400-year-old mirror in the Cabinet Room
Published: 21 Oct 2025, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented