ബാംങ്കോക്ക്: കംബോഡിയന്‍ മുന്‍ ഭരണാധികാരിയുമായുള്ള ഫോണ്‍സംഭാഷണത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ തായ്ലൻഡ് പ്രധാനമന്ത്രി പെയ്തോങ്താന് ഷിനവത്രയെ പുറത്താക്കി. ഭരണഘടനാ കോടതിയുടേതാണ് നടപടി. ധാര്‍മിക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തായ്ലൻഡില് ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള ഷിനവത്ര കുടുംബാംഗമാണ് പെയ്തോങ്താന്. 2024 ഓഗസ്റ്റിലാണ് അവര്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഒരു വര്‍ഷം മാത്രം പദവിയിലിരുന്നതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി.
മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തായ്ലന്ഡിലെ ഭരണഘടനാ കോടതി പെയ്തോങ്താന് ഷിനവത്രയെ പുറത്താല്‍ വിധി പുറപ്പെടുവിച്ചത്. കംബോഡിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള പെയ്തോങ്താന് ഷിനവത്രയുടെ ഫോണ്‍കോള്‍ സംഭാഷണം പുറത്ത് വന്നത്. ജൂണ്‍ 15-ന് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം പിന്നീടാണ് പുറത്ത് വരുന്നത്. പെയ്തോങ്താന് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിനെ 'അങ്കിള്‍' എന്ന് വിളിക്കുന്നതും, ഒരു കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമര്‍ശിക്കുന്നതായും കേള്‍ക്കാമായിരുന്നു.
'ഹുന്‍ സെന്നിന് എന്തെങ്കിലും വേണമെങ്കില്‍, എന്നോട് പറഞ്ഞാല്‍ മതി, ഞാന്‍ അത് നോക്കിക്കോളാം' എന്ന് പെയ്തോങ്താന് പറയുന്നതും സംഭാഷണത്തിലുണ്ടായിരുന്നു. അവര്‍ക്കെതിരായ കേസിന്റെ കേന്ദ്രബിന്ദുവായി മാറിയത് ഈ വിവാദ പരാമര്‍ശങ്ങളായിരുന്നു.
പുറത്ത് വന്ന സംഭാഷണങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുനേതാക്കളും സ്ഥിരീകരിക്കുകയും ചെയ്തു. ഓഡിയോയിലെ പെയ്തോങ്താന് ഷിനവത്രയുടെ പരാമര്‍ശങ്ങള്‍ തായ്ലൻഡില് വലിയ പ്രതിഷേധങ്ങള്‍ക്കുമിടയാക്കി. അതിര്‍ത്തി തര്‍ക്കത്തെച്ചൊല്ലി ദേശീയ വികാരം ആളിക്കത്തിയിരുന്നു. പെയ്തോങ്താന് ദേശീയ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് എതിരാളികള്‍ ആരോപിച്ചു.
Content Highlights: Thailand’s prime minister removed from office over leaked phone call
Published: 29 Aug 2025, 04:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented