
ഫ്രീടൗണ്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ആദരം അര്‍പ്പിച്ച് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണ്‍. ഒരു നിമിഷം മൗനം ആചരിച്ചാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സിയറ ലിയോണ്‍ ആദരമര്‍പ്പിച്ചത്. ഭീകരാക്രമണം സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഇന്ത്യയിൽനിന്ന് സിയറ ലിയോണിലെത്തിയ ഏകനാഥ് ഷിന്ദെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു മൗനം ആചരിക്കല്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കിയിരുന്നു. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത സൈന്യം നൂറിലേറെ തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തി കടന്നുളള തീവ്രവാദം അവസാനിപ്പിക്കുന്നതുവരെ സിന്ധുനദീജല കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യാഴാഴ്ച വീണ്ടും ആവര്‍ത്തിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാക് ബന്ധമുള്ള നിരവധി പേരെ ഭീകരവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച ചാരവൃത്തി ആരോപിച്ച് താനെ ജില്ലയില്‍ നിന്നൊരാള്‍ മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായിരുന്നു.
Content Highlights: sierra leone parliament observes a moment of silence in honour of pahalgam victims
Published: 29 May 2025, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented