ന്യൂയോർക്ക്: ബാൾട്ടിമോർ പാലം ചരക്ക് കപ്പലിടിച്ച് തകർന്ന സംഭവത്തിൽ രക്ഷകരായി പ്രവർത്തിച്ചവരെ പ്രശംസിച്ച് മേരിലാൻഡ് ഗവർണർ. ഇന്ത്യക്കാരായ 22 കപ്പൽ ജീവനക്കാരുടെയും സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും ഗവർണർ വെസ് മൂർ പറഞ്ഞു.
നിയന്ത്രണം വിട്ട ഉടൻ തന്നെ കപ്പലിൽനിന്ന് ജീവനക്കാർ മുന്നറിയിപ്പ് സിഗ്നൽ നൽകിയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മുന്നറിയിപ്പിനു പിന്നാലെ പാലത്തിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കാനായത് അപകടത്തിന്റെ ആഘാതം കുറക്കാൻ ഇടയാക്കിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഉടൻതന്നെ മുന്നറിയിപ്പ് നൽകാൻ ജീവനക്കാർക്ക് സാധിച്ചതിൽ നന്ദി അറിയിക്കുന്നു. മുന്നറിയിപ്പ് ലഭിച്ചതിനാൽ പാലത്തിൽ കൂടിയുള്ള ഗതാഗതം പരമാവധി നിയന്ത്രിക്കാൻ സാധിച്ചു. അപകടത്തിന്റെ ആഘാതം കുറയ്കാക്കാൻ ഇത് കാരണമായെന്ന് ഗവർണർ പറഞ്ഞു.
'അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തിൽപെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പക്ഷെ, ഒരുകാര്യം നമുക്കെല്ലാവർക്കും അറിയാം, അതിസാഹസികമായ ഇടപെടലിലൂടെ ഒരുപാട് വാഹനങ്ങളെ പാലത്തിൽ കടക്കുന്നതിന് മുമ്പ് തന്നെ തടഞ്ഞു നിർത്താൻ സാധിച്ചു. അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റു, എത്രവാഹനങ്ങൾ താഴേക്ക് പതിച്ചു എന്ന കാര്യത്തിൽ ഇപ്പോൾ ഒരു വ്യക്തതയില്ല. കപ്പലിന്‍റെ നിയന്ത്രണം വിട്ട ഉടൻ തന്നെ മുന്നറിയിപ്പ് നൽകിയവരും പാലത്തിലേക്ക് കടക്കുന്ന വാഹനങ്ങളെ നിയന്ത്രിച്ചവരുമാണ് ഹീറോസ്. കഴിഞ്ഞ രാത്രിയിലെ രക്ഷകർ അവരാണ്', ഗവർണർ പറഞ്ഞു.
സിംഗപ്പുർ പതാകയുള്ള ദാലി എന്ന സിനെർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ് അപകടത്തിൽപെട്ടത്. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ കപ്പല്‍ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു. ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് സിനെർജി സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ കപ്പൽ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റതായി വിവരമില്ല.
അപകടത്തിൽ കപ്പലിന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങൾ നദിയിലേക്ക് വീണെന്നുമായിരുന്നു പ്രാദേശിക മാധ്യമങ്ങൾ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Ship mayday allowed heroes to stop traffic before Baltimore bridge collapse
Published: 26 Mar 2024, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented