സിഡ്‌നി (ഓസ്‌ട്രേലിയ): മത്സ്യബന്ധനത്തിനിടെ കാണാതായ ഓസ്‌ട്രേലിയന്‍ പൗരന്റെ മൃതദേഹാവശിഷ്ടം രണ്ടു മുതലകളുടെ വയറ്റിലായി കണ്ടെത്തി. ലൗറ സ്വദേശിയായ കെവിന്‍ ഡാര്‍മോഡി എന്ന 65 വയസ്സുകാരന്റെ ശരീരാവശിഷ്ടമാണ് മുതലകളുടെ വയറ്റില്‍ കണ്ടെത്തിയത്. ക്വീന്‍സ്‌ലാന്‍ഡിലാണ് പുഴയില്‍ മത്സ്യബന്ധനത്തിനിടെ ഇയാളെ കാണാതായത്.
ശനിയാഴ്ചയാണ് കെവിന്‍ ഉള്‍പ്പെടുന്ന സംഘം മത്സ്യബന്ധനത്തിനായി വടക്കേ ക്വീന്‍സ്‌ലാന്‍ഡ് മേഖലയിലെത്തുന്നത്. മുതലകളടുത്തെത്തിയെങ്കിലും ഇവയെ ഓടിച്ച് ഇവര്‍ മത്സ്യബന്ധനം തുടരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിനിടെ കെവിന്‍ വെള്ളത്തില്‍ വീഴുകയും കാണാതാകുകയുമായിരുന്നു.
ഏറെ നേരത്തെ തിരച്ചിലിനു ശേഷവും കെവിനെ കാണാതായതോടെ അന്വേഷണം മുതലകളിലേക്കെത്തുകയായിരുന്നു. റേഞ്ചര്‍മാര്‍ രണ്ടു മുതലകളെ വെടിവെച്ചു കൊന്ന ശേഷം നടത്തിയ പരിശോധനയില്‍ മുതലകളുടെ വയറ്റില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
Content Highlights: remains of australian man found in 2 crocodiles
Published: 03 May 2023, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented