
ഭൂചലനത്തെ തുടര്‍ന്ന് പരിക്കേറ്റയാളെ കൊണ്ടുപോകുന്ന രക്ഷാപ്രവര്‍ത്തകര്‍
(Photo by Alan Tangcawan / AFP)
മനില:മനില: ഫിലിപ്പിന്‍സില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 69 ആയി. പ്രാദേശിക സമയം രാത്രി 10 മണിക്കാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 150 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഏകദേശം 90,000 ആളുകള്‍ വസിക്കുന്ന തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാര്യമായ നാശമുണ്ടായിട്ടുണ്ട്.
കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ബോഗോയില്‍ കുറഞ്ഞത് 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒരു മലയോര ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കൂട്ടം കുടിലുകള്‍ മണ്ണിനടിയിലായി.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ക്കും റോഡുകള്‍ക്കും അടുത്തുള്ള ദാന്‍ബന്തയാനിലെ കത്തോലിക്ക പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
നാശനഷ്ടങ്ങളുടെ പൂര്‍ണ്ണമായ വ്യാപ്തി അധികൃതര്‍ ഇപ്പോഴും വിലയിരുത്തി വരികയാണെന്ന് സെബു ഗവര്‍ണര്‍ പമേല ബാരിക്വാട്രോ പറഞ്ഞു. 'നാം കരുതുന്നതിലും മോശമായിരിക്കാം സ്ഥിതി.' ബാരിക്വാട്രോ ഫേസ്ബുക്ക് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഭൂകമ്പത്തെത്തുടര്‍ന്ന്, ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി തുടക്കത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. 1 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. പിന്നീട് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന പസഫിക്കിലെ 'റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന മേഖലയലിലാണ് ഫിലിപ്പീന്‍സ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പതിവായി ഭൂകമ്പങ്ങള്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ എന്നിവയും ഓരോ വര്‍ഷവും ഏകദേശം 20 ചുഴലിക്കാറ്റുകളും ഉഷ്ണമേഖല കൊടുങ്കാറ്റുകളും ഉണ്ടാകാറുണ്ട്.
Content Highlights: A powerful earthquake struck near Bogo, Philippines, causing significant structural damage and claiming lives. Rescue efforts are underway amidst hazardous conditions.
Published: 01 Oct 2025, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented