ദാറുസലാം: ടാന്‍സാനിയയില്‍ യാത്രാ വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ തടാകത്തില്‍ പതിച്ചു. പൈലറ്റും വിമാനജോലിക്കാരും അടക്കം 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 26 പേരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 

To advertise here,

ദാറുസലാമില്‍ നിന്ന് പുറപ്പെട്ട വിമാനം ബുക്കോബാ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്നതിനിടെ തടാകത്തില്‍ പതിക്കുകയായിരുന്നു. കാലാവസ്ഥ മോശമായതാണ് അപകട കാരണം എന്നാണ് വിലയിരുത്തല്‍.

ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനായ പ്രിസിഷന്‍ എയറിന്റെ യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. തടാകത്തോടു ചേര്‍ന്ന ബുക്കോബാ വിമാനത്താവളത്തില്‍ നിന്നും കഷ്ടിച്ചു നൂറു മീറ്റര്‍ മാറിയാണ് അപകടം നടന്നത്.

വെള്ളത്തില്‍ ഏറക്കുറേ മുങ്ങിയ വിമാനം കെട്ടിവലിച്ച് കരയിലെത്തിച്ചു.