മേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരമേറ്റെടുത്തതോടെ വീണ്ടും ലോകത്തിലെ ഏറ്റവും ശക്തമായ കുടുംബമായി മാറിയിരിക്കുകയാണ് ട്രംപ് കുടുംബം. സ്വകാര്യത പ്രാധാന്യം നല്‍കി ജീവിക്കുന്നവരും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരുമെല്ലാമായി എല്ലാ കാലത്തും അമേരിക്കയുടെ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട് ട്രംപ് കുടുംബം.

To advertise here,

ഇന്ന് അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപിന്റെ മാതാപിതാക്കള്‍ കുടിയേറ്റ വേരുകളുള്ളവരായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. ജര്‍മ്മന്‍ കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായിരുന്നു ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് (1905-1999). ക്വീന്‍സില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത് ഫ്രഡ് ട്രംപായിരുന്നു. ബിസിനസില്‍ കള്ളലാഭമുണ്ടാക്കല്‍, നികുതി വെട്ടിപ്പ്, വംശീയ വിവേചനം കാണിക്കല്‍ എന്നീ ആരോപണങ്ങള്‍ ഇദ്ദേഹം
നേരിട്ടിരുന്നു. വെളുത്തവരുടെ വര്‍ണമേധാവിത്വത്തിനുവേണ്ടി നിലകൊള്ളുന്ന KKK (Ku Klux Klan) എന്ന സംഘടനയുടെ മാര്‍ച്ചില്‍ പങ്കെടുത്തതിന് ഫ്രെഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 

സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ആളായിരുന്നു ട്രംപിന്റെ മാതാവ് മേരി ട്രംപ് (1912-2000). 1930 ല്‍ അമ്പത് ഡോളര്‍ ചിലവഴിച്ച് അമേരിക്കയിലെത്തിയ അവര്‍ ഫ്രെഡിനെ പരിചയപ്പെടുന്നത് വരെ ചെറുകിട ജോലികള്‍ ചെയ്തായിരുന്നു ജീവിച്ചിരുന്നത്. 1936ലാണ് ഫെഡും മേരിയും വിവാഹിതരാവുന്നത്. മരിയാന്‍, ഫ്രെഡ് ജൂനിയര്‍, എലിസബത്ത്, ഡൊണാള്‍ഡ്, റോബര്‍ട്ട് എന്നിങ്ങനെ അഞ്ച് മക്കളും പിറന്നു. 

ദമ്പതികളുടെ നാലാമത്തെ മകനായാണ് 1946 ജൂണ്‍ 14 ന് ഡൊണാള്‍ഡ് ട്രംപ് ജനിക്കുന്നത്. 1968-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രംപ് തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കെത്തി. തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 

പതിനാലിലധികം ബെസ്റ്റ് സെല്ലറുകളുള്ള ഒരു എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. 1987-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ 'ദി ആര്‍ട്ട് ഓഫ് ദി ഡീല്‍' ഒരു ബിസിനസ് ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു. മറ്റ് പ്രധാന കൃതികള്‍- ട്രംപ്: ദി ആര്‍ട്ട് ഓഫ് ദി കംബാക്ക് (1997), വൈ വി വാണ്ട് യു ടു ബി റിച്ച് (2006), ട്രംപ് 101: ദി വേ ടു സക്‌സസ് (2006), ട്രംപ് നെവര്‍ ഗിവ് അപ്: ഹൗ ഐ ടേണ്‍ഡ് മൈ ബിഗ്ഗസ്റ്റ് ചലഞ്ചസ് ഇന്‍ടു സക്‌സസ് (2008).

1977ല്‍ ചെക്ക് മോഡലായ ഇവാന സെല്‍നിക്കോവ വിങ്ക്ല്‍മറെയെ ട്രംപ് വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തില്‍ ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. 1992-ല്‍ ഇവാനയും ട്രംപും വിവാഹമോചിതരായി. 1993-ലാണ് ട്രംപിന്റെ രണ്ടാംവിവാഹം. അമേരിക്കന്‍ നടി മാര്‍ല മാപ്പിള്‍സിനെ ട്രംപ് വിവാഹംകഴിച്ചു. ഇരുവരുടേയും മകളാണ് ടിഫാനി. 1999-ല്‍ ഈ ദാമ്പത്യവും വിവാഹമോചനത്തില്‍ അവസാനിച്ചു. 2005-ല്‍ വിവാഹംചെയ്ത സ്ലോവേനിയന്‍ മോഡല്‍ മെലാനിയ ട്രംപാണ് ഇപ്പോഴത്തെ ജീവിത പങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്.