കാബൂള്‍: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ അഫ്ഗാനിസ്ഥാനിലേക്ക് വെടിയുതിര്‍ത്ത് പാകിസ്താന്‍. ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുര്‍ക്കിയില്‍ പുനരാരംഭിക്കുന്നതിനിടെയാണ് പാകിസ്താന്‍ അഫ്ഗാനിസ്ഥാനിലേക്ക് ഷെല്ലാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ സൈനിക വൃത്തങ്ങളും ദൃക്സാക്ഷികളും എഎഫ്പിയോട് പറഞ്ഞു.
'പാകിസ്ഥാന്‍ ചെറുതും വലുതുമായ ആയുധങ്ങള്‍ ഉപയോഗിക്കുകയും ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയും ചെയ്തു,' എന്ന് അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഷെല്ലാക്രമണം 10-15 മിനിറ്റ് നീണ്ടുനിന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇസ്താംബൂളില്‍ നടക്കുന്ന ചര്‍ച്ചകളോടുള്ള ബഹുമാനാര്‍ത്ഥം തങ്ങള്‍ ഇതുവരെ തിരിച്ചടിച്ചിട്ടില്ലെന്നാണ് അഫ്ഗാനിലെ സൈനിക ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ ഇനി നടക്കാനുള്ള ചര്‍ച്ചയിലും ഒത്തൂതീര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വെടി നിര്‍ത്തലുമായി ബന്ധപ്പെട്ട് ദോഹയിലും ഇസ്താംബൂളിലുമായി മുന്‍പ് നടന്ന രണ്ട് ചര്‍ച്ചകളും പരാജയമായിരുന്നു.
മൂന്നാം ഘട്ട ചര്‍ച്ചയ്ക്കാണ് തുര്‍ക്കി ഇപ്പോള്‍ വേദിയാകുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, സ്ഥിതി കൂടുതല്‍ വഷളാകുമെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.പാകിസ്താനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കുന്നത് തടയാന്‍ താലിബാന്‍ തയാറാകണമെന്നതാണ് ആവശ്യമെന്ന് പാക് വിദേശകാര്യ വക്താവ് താഹിര്‍ അന്ദ്രാബി പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തടയാന്‍ താലിബാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് വരെ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Pakistan launches artillery attacks on Afghanistan despite an existing ceasefire, impacting peace talks. Learn about the escalating border tensions and their implications.
Published: 06 Nov 2025, 07:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented