
ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പ്രഖ്യാപിച്ച സെപ്റ്റംബർ 27ലെ ഇസ്ലാമാബാദ് മാർച്ചിന് മുന്നോടിയായി ആശുപത്രികളോട് ഒരുക്കങ്ങൾ നടത്താൻ നിർദേശിച്ച് പാക് സർക്കാർ. വലിയ തോതിൽ ആളപായത്തിനും മാനുഷിക പ്രതിസന്ധിക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മുന്നറിയിപ്പ്.
നിശ്ചയിച്ചിട്ടുള്ള എല്ലാ ശസ്ത്രക്രിയകളും അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനും രോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ശസ്ത്രക്രിയാ വിഭാഗങ്ങൾ സജ്ജമാക്കി വെക്കാനും ഇസ്ലാമാബാദിലെ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള ജീവനക്കാരെ തിരികെ വിളിക്കാനും ആശുപത്രികൾക്ക് നിർദേശം നൽകി.
മാർച്ച് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പിടിഐ നേതൃത്വവും തമ്മിൽ ചർച്ച നടന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 27-ലെ പ്രക്ഷോഭം ഉപേക്ഷിക്കുകയും, ഭാവിയിൽ പ്രതിഷേധങ്ങളോ റോഡ് ഉപരോധങ്ങളോ പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളോ നടത്തില്ലെന്ന് ഉറപ്പുനൽകിയാൽ പിടിഐക്ക് ചില ഇളവുകൾ നൽകാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചതായാണ് വിവരം. ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റുന്നതും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതടക്കമുള്ള ഇളവുകളാണ് പാക് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്.
എന്നാൽ സർക്കാരിൽ വിശ്വാസക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി പിടിഐ നേതാക്കൾ പ്രതിഷേധത്തിൽനിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല. ഇമ്രാൻ ഖാന്റെ സഹോദരിമാരെ കസ്റ്റഡിയിലെടുത്തതാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണമായത്. പിടിഐയുടെ പ്രധാന പ്രതിഷേധ റാലി ഖൈബർ പഖ്തൂൺഖ്വയിൽ നിന്നായിരിക്കും ആരംഭിക്കുക.
Content Highlights: Pakistan government instructs hospitals to prepare for mass casualties ahead of the September 27 PTI march., Non-urgent surgeries postponed and on-leave staff recalled in Islamabad hospitals., Talks between the government and PTI leadership failed to reach a resolution., PTI refuses to back down despite government offers regarding Imran Khan.
Published: 22 Sept 2026, 07:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented