ബൊമാകോ: പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയില്‍ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്താണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. മേഖലയില്‍ കലാപം തടയാന്‍ സര്‍ക്കാര്‍ സൈനികര്‍ പാടുപെടുകയാണെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി സര്‍ക്കാര്‍ പ്രതിനിധികളെ സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞു.
''ഒക്ടോബര്‍ 30 ന് മാലിയില്‍ ബാര്‍ഖെയ്ന്‍ സേന 50 ഓളം ജിഹാദികളെ വധിക്കുകയും അവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു,'' ഫ്രാൻസിന്റെ നേതൃത്വത്തില്‍ ബാര്‍ഖെയിൻ സേന നടത്തിയ സായുധനീക്കത്തെ മുന്‍നിര്‍ത്തി പാര്‍ലി പറഞ്ഞു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാൻ 2014ൽ ഫ്രഞ്ച് സർക്കാർ രൂപവത്കരിച്ച സേനയാണ് ബാർഖെയ്ൻ സേന.
"പ്രദേശത്ത് ഒരു വലിയ മോട്ടോര്‍ സൈക്കിള്‍ വ്യൂഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് പാര്‍ലി പറഞ്ഞു. സൈനിക നീക്കത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി തീവ്രവാദികള്‍ മരങ്ങള്‍ക്കടിയിലേക്ക് മറഞ്ഞപ്പോള്‍ ഫ്രഞ്ച് സൈന്യം മിസൈലുകള്‍ വിക്ഷേപിക്കുകയായിരുന്നു",. അവർ വ്യക്തമാക്കി.
നാല് തീവ്രവാദികളെ പിടികൂടിയതായും സൈനിക വക്താവ് ഫ്രെഡറിക് ബാർബ്രി പറഞ്ഞു.
ഗ്രേറ്റര്‍ സഹാറയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഓപ്പറേഷനും ഇപ്പോള്‍ 3,000 സൈനികരെ അണിനിരത്തി നടക്കുന്നുണ്ടെന്നും ബാർബ്രി അറിയിച്ചു. സ്‌ഫോടകവസ്തുക്കളും ചാവേര്‍ ആക്രമണത്തിനുള്ള കവചങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷന്റെ അന്തിമഫലങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മേഖലയിലെ അന്‍സാറുല്‍ ഗ്രൂപ്പിന് വലിയ ആഘാതമാണ് ആ സൈനികം നീക്കം കൊണ്ടുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: Over 50 Qaeda-Linked Terrorists Killed In Mali in French Airstrikes
Published: 03 Nov 2020, 01:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented