
വാഷിങ്‌ടൺ: അമേരിക്കയിലെ 'ഒബാമകെയർ' ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വ്യാപകമായി വ്യാജ എൻറോൾമെന്റുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 7.6 ലക്ഷം പേരുടെ ആനുകൂല്യങ്ങൾ റദ്ദാക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം. തട്ടിപ്പുകൾ തടയുന്നതിനായി വൈറ്റ് ഹൗസ് രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ തലവനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫോർഡബിൾ കെയർ ആക്ടിൽ (എ.സി.എ.) നിന്ന് ഇത്രയും പേരെ ഒഴിവാക്കുന്നതിലൂടെ നികുതിദായകരുടെ 220 കോടി ഡോളർ (2.2 ബില്യൺ ഡോളർ) ലാഭിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒഴിവാക്കപ്പെടുന്നവരിൽ ഭൂരിഭാഗവും വ്യാജമായി പേര് ചേർത്തവരാണെന്നും ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇതിനുപുറമേ, ഏകദേശം 4.19 ലക്ഷം പേർ കൂടി ഇൻഷുറൻസിന് അർഹരാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകളെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചേർക്കാൻ സഹായിക്കുന്ന പുതിയ ഇൻഷുറൻസ് ബ്രോക്കർമാർക്കും ഏജന്റുമാർക്കും ആറുമാസത്തെ വിലക്ക് ഏർപ്പെടുത്തുമെന്നും വാൻസ് അറിയിച്ചു. തട്ടിപ്പുകൾ തടയുന്നതിനായി ട്രംപ് ഭരണകൂടം നടത്തുന്ന വ്യാപകമായ നീക്കങ്ങളുടെ ഭാഗമായാണ് ഒബാമകെയറിലെ ഈ നടപടിയെന്നാണ് വിശദീകരണം.
ട്രംപ് വീണ്ടും അധികാരമേറ്റതുമുതൽ വാൻസിന്റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് ഏകദേശം 25,000 കോടി ഡോളറിന്റെ (250 ബില്യൺ ഡോളർ) തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസിന്റെ ഓൺലൈൻ രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 10,000 കോടി ഡോളറും (100 ബില്യൺ ഡോളർ) ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വകുപ്പിലാണ്.
Content Highlights: The Trump administration announced plans to cancel ObamaCare benefits for 7.6 lakh individuals to prevent widespread fraud and save billions in taxpayer funds.
Published: 23 Sept 2026, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented