
സോൾ: ആണവായുധപരിപാടിയിൽനിന്ന് ഉത്തരകൊറിയ പിന്തിരിയില്ലെന്ന് ചെയർമാൻ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ഭീഷണികൾ അംഗീകരിക്കില്ലെന്ന് ജോങ് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അറിയിച്ചു.
ശത്രുരാജ്യങ്ങൾ നിരന്തരം സൈനികശേഷി വർധിപ്പിക്കുകയാണെന്ന് ദക്ഷിണകൊറിയയ്ക്ക് യു.എസ്. ആയുധങ്ങൾ വിൽക്കുന്നതു ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. ജോങ്ങിന്റെ നേതൃത്വത്തിലാണ് ഉത്തരകൊറിയ വിദേശകാര്യനയങ്ങൾ ആവിഷ്കരിക്കുന്നത്.
ഏഴുവർഷത്തിനുശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരകൊറിയ സന്ദർശിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ജോങ്ങിന്റെ പ്രസ്താവന. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഷിയുടെ സന്ദർശനം. കഴിഞ്ഞമാസം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായും ഷി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആണവായുധം സ്വായത്തമാക്കാനും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ആവിഷ്‌കരിക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്ന് ഉത്തരകൊറിയ വർഷങ്ങളായി വാദിക്കുന്നു. എന്നാൽ, അവരുടെ ആണവായുധ -ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് യു.എൻ. രക്ഷാസമിതിയുടെ ഉപരോധമുണ്ട്. 2023-ലാണ് ആണവായുധരാഷ്ട്രമെന്ന പദവിക്ക് ഉത്തരകൊറിയ ഭരണഘടനാപരമായ അംഗീകാരം നൽകിയത്.
Content Highlights: Kim Yo Jong reaffirms North Korea's refusal to abandon nuclear ambitions., North Korea cites US arms sales to South Korea as a justification for military buildup., The statement precedes the official visit of Chinese President Xi Jinping to North Korea., North Korea maintains its sovereign right to develop ballistic missiles despite UN sanctions.
Published: 08 Jun 2026, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented