ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബ്രോഡ് കൊടുമുടിയിലുണ്ടായ വൻ ഹിമപാതത്തിൽ കാണാതായ പ്രശസ്ത നേപ്പാളി പർവതാരോഹകൻ നിർമൽ പുർജ (43) മരിച്ചതായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കമ്പനിയായ എലീറ്റ് എക്സ്പെഡിഷൻസ് ശനിയാഴ്ച സാമൂഹികമാധ്യമത്തിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. പുർജയ്ക്കൊപ്പം അപകടത്തിൽപ്പെട്ട മറ്റ് ഒൻപതുപേരും മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തിലെ മുൻനിര പർവതാരോഹകരിൽ ഒരാളായ പുർജ ’നിംസ് ഡായ് ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടനിലെ ഗൂർഖാസ് ബ്രിഗേഡിലെയും റോയൽ മറൈൻസിന്റെ എലൈറ്റ് സ്പെഷ്യൽ ബോട്ട് സർവീസിലെയും മുൻ അംഗമാണ്. ലോകത്തിലെ 8000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ആറുമാസം െകാണ്ട് കീഴടക്കി 2019 -ൽ ലോക റെക്കോഡ് സ്ഥാപിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഈ നേട്ടത്തെ ആസ്പദമാക്കി 14 പീക്ക്സ്: നത്തിങ് ഈസ് ഇംപോസിബിൾ എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി. 2021-ൽ ശൈത്യകാലത്ത് മൗണ്ട് കെ2 ആദ്യമായി കീഴടക്കിയ നേപ്പാളി സംഘത്തിലും അംഗമായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് കൊടുമുടിയുടെ 7000 മീറ്റർ ഉയരത്തിൽ മഞ്ഞിടിച്ചിലുണ്ടായത്. കൊടുമുടി കീഴടക്കുന്നതിന് അടുത്തെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ആറു നേപ്പാളികളും ഒരു പാകിസ്താൻകാരനും ഒരു ഒമാനിയും ഒരു അമേരിക്കക്കാരനും ഒരു ചൈനീസ് പൗരനുമായിരുന്നു സംഘാംഗങ്ങൾ. ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങൾ എവിടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ വീണ്ടടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Content Highlights: Confirmed death of renowned mountaineer Nirmal Purja in a Broad Peak avalanche., Ten total fatalities reported in the tragic incident at 7000 meters., Nirmal Purja, known as 'Nimsdai', was a world-record holder for scaling 14 peaks., Rescue operations for the remaining bodies are currently underway.
Published: 02 Aug 2026, 10:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented