ബ്ലാറ്റൺ: സ്വിസ് ആൽപ്സ് ഗ്രാമത്തിന് മുകളിലേക്ക് മഞ്ഞുമല പതിച്ചുണ്ടായ അപകടത്തിന്റെ ഭീകരദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അപകടത്തിന് മുമ്പും ശേഷവും ഗ്രാമത്തിന്റെ അവസ്ഥവെളിപ്പെടുത്തുന്നതാണ് ദൃശ്യം. ബ്ലാറ്റൻ ഗ്രാമത്തിൽ ഒന്നരകിലോമീറ്ററിലേറെ ദൂരമാണ് മഞ്ഞുമല മൂടിയത്.
ഗ്രാമത്തിലെ വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. ശേഷിച്ചവ ഹിമപാതത്തിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയ നിലയിലാണ്. നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയതിനാൽ ഗ്രാമത്തിലുള്ളവരെയൊക്കെ മാറ്റിപ്പാർപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആളപായമില്ലെന്നാണ് വിവരം. ഗ്രാമം 90 ശതമാനത്തോളം തകർന്നതായാണ് റിപ്പോർട്ട്.
Content Highlights: Swiss Village of Blättlen Devastated by Avalanche
Published: 30 May 2025, 09:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented