മാലി: 2007 ജനുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് മാലിദ്വീപില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ പുകയിലയ്ക്ക് തലമുറ നിരോധനം ഏര്‍പ്പെടുത്തുന്ന ഏക രാഷ്ട്രമായി മാലിദ്വീപ് മാറിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയമം ഇന്നുമുതല്‍ നടപ്പാക്കി തുടങ്ങുകയും ചെയ്തു.
ഈ വര്‍ഷം ആദ്യം പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയിലരഹിത തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് മാലിദ്വീപ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
'പുതിയ നിയമപ്രകാരം, 2007 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്ക് മാലിദ്വീപില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും, അവര്‍ക്ക് ഇവ വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു', മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്, വില്‍പ്പനയ്ക്ക് മുമ്പായി ചില്ലറ വ്യാപാരികള്‍ പ്രായം ഉറപ്പുവരുത്തേണ്ടതുണ്ട്.
ടൂറിസത്തിന് പേരുകേട്ട മാലിദ്വീപിലെ സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രായഭേദമന്യേ എല്ലാവര്ക്കും ബാധകമാകുന്ന തരത്തില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗത്തിനും സമ്പൂര്‍ണ നിരോധനമുണ്ട്.
പുകവലിക്കെതിരെ ബ്രിട്ടനിലും സമാനമായ നീക്കം നടക്കുന്നുണ്ട്. അത് ഇപ്പോഴും നിയമനിര്‍മ്മാണ ഘട്ടത്തിലാണ്. ന്യൂസിലന്‍ഡില്‍ ഈ നിയമം അവതരിപ്പിച്ച് ഒരു വര്‍ഷം തികയും മുമ്പേ 2023 നവംബറില്‍ അത് റദ്ദാക്കിയിരുന്നു.
Content Highlights: Maldives implements a historic generational smoking ban for those born after January 2007
Published: 01 Nov 2025, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented