ഹോർമുസ്: ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. കുവൈറ്റ് പതാകയേന്തിയ 'എം.ടി കാസിമ III' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. 

To advertise here,

കപ്പലിൽ ഉണ്ടായിരുന്ന നാവികരിൽ അഞ്ച് ഇന്ത്യക്കാരുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

മിസൈൽ എവിടെനിന്നാണ് എത്തിയതെന്ന കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കപ്പലിനുണ്ടായ നാശനഷ്ടം എത്രയെന്നും കടലിൽ എണ്ണ ചോർച്ചയുണ്ടോയെന്നും നിലവിൽ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.