പ്യോങ്‌യാങ്: ഉത്തര കൊറിയയിലെ ആയുധ നിർമാണ ഫാക്ടറി സന്ദർശിച്ച് ഏകാധിപതി കിം ജോങ് ഉന്നും കൗമാരക്കാരിയായ മകൾ കിം ജു ഏയും. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് ഇരുവരും ആയുധ ഫാക്ടറി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. കിമ്മും മകളും വെടിയുതിർത്തുകൊണ്ട് പുതുതായി നിർമിച്ച പിസ്റ്റളുകൾ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളും ഔദ്യോഗിക മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.
ഫാക്ടറിയിലെ ഷൂട്ടിങ് റേഞ്ചിൽവെച്ച് പിസ്റ്റളുകൾ പരീക്ഷിച്ചശേഷം ഇത് മികച്ചതാണെന്നാണ് കിം ജോങ് ഉൻ അഭിപ്രായപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. സൈന്യത്തിനും സുരക്ഷാസേനയ്ക്കും പിസ്റ്റളുകളും ആയുധങ്ങളും വിതരണംചെയ്യുന്നതിൽ ഫാക്ടറി നിർണായകമാണെന്നും ഇതിന്റെ വിപുലീകരണം ആവശ്യമാണെന്നും കിം ജോങ് ഉൻ വിലയിരുത്തി.
അടുത്തിടെയായി കിം ജോങ് ഉന്നിനൊപ്പം ഔദ്യോഗിക പരിപാടികളിലെല്ലാം മകൾ കിം ജു ഏ പ്രത്യക്ഷപ്പെടുന്നുണ്ട്. കൗമാരക്കാരിയായ കിം ജു ഏ കിം ജോങ് ഉന്നിന്റെ പിൻഗാമിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പിതാവിനൊപ്പമുള്ള ഇവരുടെ സാന്നിധ്യമെന്നതും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞദിവസം പുതിയ പടക്കപ്പലിൽനിന്നുള്ള മിസൈൽ പരീക്ഷണത്തിനും കിം ജു ഏ പിതാവായ കിം ജോങ് ഉന്നിനൊപ്പം ഉണ്ടായിരുന്നു.
Content Highlights: Kim Jong Un and daughter Kim Ju Ae visited an arms production facility., The pair tested newly manufactured pistols at the shooting range., Kim emphasized the need for factory expansion for military supply., Rising speculation regarding Kim Ju Ae as a potential political successor.
Published: 12 Mar 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented