
വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഹസ്തദാനംചെയ്യാൻ വിസമ്മതിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ഡെബ് ഫിഷറിന്റെ ഭർത്താവ്. ഇക്കഴിഞ്ഞ മൂന്നാം തീയതി നടന്ന വാർഷിക സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു സംഭവം. ഹസ്തദാനം ലഭിക്കാതിരുന്ന കമലാ ഹാരിസിന്റെ പ്രതികരണം അതിലേറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
അമേരിക്കൻ സെനറ്റിന്റെ അധ്യക്ഷനാണ് വൈസ് പ്രസിഡന്റ്. സാധാരണയായി ഓരോ കോൺഗ്രസ് സെഷന്റെ തുടക്കത്തിലും വൈസ് പ്രസിഡന്റ് പുതിയ സെനറ്റർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചടങ്ങിനിടെയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ഒന്നടങ്കം പതിഞ്ഞ സംഭവവികാസങ്ങൾ നടന്നത്.
മൂന്നാം തവണയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡെബ് ഫിഷർ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിജ്ഞ ചൊല്ലിക്കൊടുത്തശേഷം ഫിഷറെ കമലാഹാരിസ് അഭിനന്ദിച്ചു. തുടർന്ന് ഇവരുടെ ഭർത്താവ് ബ്രൂസ് ഫിഷർക്കുനേരെ ഹസ്തദാനത്തിന് സമീപിച്ചെങ്കിലും അദ്ദേഹം നന്ദി മാത്രം പറയുകയാണുണ്ടായത്. ബ്രൂസിന്റെ പ്രതികരണത്തിൽ ഒന്നുഞെട്ടിയ കമലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. "കുഴപ്പമില്ല. ഞാൻ പിടിച്ച് കടിക്കുകയൊന്നുമില്ല. പേടിക്കേണ്ട."
ബ്രയാൻ ടെയ്ലർ എന്നയാളാണ് സംഭവത്തിന്റെ വീഡിയോ എക്സിലൂടെ പങ്കുവെച്ചത്. ബ്രൂസിനെ അനുകൂലിച്ചും വിമർശിച്ചുമെല്ലാം പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
Content Highlights: Senator Deb Fischer's husband declined to shake Kamala Harris's hand
Published: 08 Jan 2025, 10:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented