
ജോർദാൻ കിരീടാവകാശി അല്‍ ഹുസൈന് ബിന്‍ അബ്ദുള്ള രണ്ടാമനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: ANI
ANI
അമ്മാന്: ജോര്‍ദാന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി രാജകീയ യാത്രയൊരുക്കി കിരീടാവകാശി അല്‍ ഹുസൈന് ബിന്‍ അബ്ദുള്ള രണ്ടാമന്. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദാനിലെത്തിയ മോദിയെ മ്യൂസിയത്തിലേക്കും വിമാനത്താവളത്തിലേക്കും സ്വയം കാറോടിച്ച് കൊണ്ടുപോകുന്ന അല്‍ ഹുസൈന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
ഇന്ത്യ-ജോര്‍ദാന്‍ നയതന്ത്രബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദി ഡിസംബര്‍ 15-ന് ജോര്‍ദാനിലെത്തിയത്. സന്ദര്‍ശനത്തിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച, കിരീടാവകാശി നേരിട്ടെത്തി പ്രധാനമന്ത്രിയെ ജോര്‍ദാന്‍ മ്യൂസിയത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രധാനമന്ത്രിയെ യാത്രയാക്കാനായി വിമാനത്താവളത്തിലേക്കും അദ്ദേഹം നേരിട്ടെത്തി. ഇതിനെക്കുറിച്ച് മോദി തന്റെ ട്വിറ്ററില്‍ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചു.
'കിരീടാവകാശി അല്‍ ഹുസൈന് ബിന്‍ അബ്ദുള്ള രണ്ടാമനോടൊപ്പം ജോര്‍ദാന്‍ മ്യൂസിയത്തിലേക്ക്.' എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ, ഡിസംബര്‍ അഞ്ചിന്, ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ മോദി, തന്റെ വെളുത്ത ടൊയോട്ട ഫോര്‍ച്യൂണറില്‍ ഒപ്പമിരുത്തിയാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്.
23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു പുതിന് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയത്. അതിനുമുമ്പ്, സെപ്തംബറില്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയുടെ വേദിയിലേക്ക് പുതിനോടൊപ്പം അദ്ദേഹത്തിന്റെ കാറില്‍ മോദി യാത്ര ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.
ഇന്ത്യയും ജോര്‍ദാനും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതില്‍ പ്രധാനപ്പെട്ടതും അര്‍ത്ഥവത്തായതുമായ ചുവടുവെപ്പെന്നാണ് മോദി തന്റെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. പുനരുപയോഗ ഊര്‍ജ്ജം മുതല്‍ ഡിജിറ്റല്‍ നൂതന സാധ്യതകള്‍ വരെയുള്ള വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.
ജോര്‍ദാനില്‍ നിന്ന്, പ്രധാനമന്ത്രി അബി അഹമ്മദ് അലിയുടെ ക്ഷണം അനുസരിച്ച് പ്രധാനമന്ത്രി മോദി എത്യോപ്യയിലേക്ക് യാത്ര ചെയ്യും. ഇത് ആഫ്രിക്കന്‍ രാജ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമായിരിക്കും. പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍, പ്രധാനമന്ത്രി ഒമാന്‍ സന്ദര്‍ശിക്കും.
Content Highlights: Witness a special gesture as Jordan`s Crown Prince Al Hussein Bin Abdullah II drives PM Narendra Modi to the Jordan Museum and the airport, highlighting strong India-Jordan ties.
Published: 16 Dec 2025, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented