ജറുസലേം: പലസ്തീൻ സായുധസംഘടനയായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേൽ ഇന്ത്യയോടാവശ്യപ്പെട്ടു. പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയും ഹമാസും തമ്മിലുള്ള ബന്ധങ്ങൾ വർധിച്ചുവരുകയാണെന്നും അത് ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാഭീഷണിയാണെന്നും ഇസ്രയേൽ പറഞ്ഞു.
‘‘ഹമാസ് പോലുള്ള സംഘടനകളെ ഭീകരസംഘങ്ങളായി പ്രഖ്യാപിക്കാൻ ഇന്ത്യ തയ്യാറാകണം. ലഷ്കറെ തൊയ്ബയെ ഇസ്രയേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. അതിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്’’ –ഇസ്രയേൽ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തേ ഇസ്രയേൽ സൈന്യവും ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
2023-ലാണ് ലഷ്കറെ തൊയ്ബയെ ഇസ്രയേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
Content Highlights: Israel urges India to designate Hamas as a terror group due to growing ties with Lashkar-e-Taiba, posing a security threat to both nations.
Published: 09 Dec 2025, 08:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented