ദമാസ്കസ്: സിറിയയില്‍ ബുധനാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഒരു വാര്‍ത്താ ചാനലിന്റെ തല്‍സമയ സംപ്രേഷണത്തിനിടെ പിന്നിലായി സിറിയന്‍ സൈനിക ആസ്ഥാനത്ത് സ്ഫോടനം നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇസ്രയേല്‍ ദമാസ്കസില്‍ ഷെല്ലാക്രമണം നടത്തിയത്.
സര്‍ക്കാര്‍ ചാനലിലെ തല്‍സമയ വാര്ത്താപരിപാടിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങളും പതിഞ്ഞത്. പരിപാടിക്കിടെ പിന്നിലെ കെട്ടിടം ബോംബുവീണ് തകരുന്നതും ഇതിന്റെ പ്രകമ്പനത്തില്‍ വാര്‍ത്താ അവതാരക ഭയന്ന് ഓടുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
'ദമാസ്കസിനുള്ള മുന്നറിയിപ്പുകള്‍ അവസാനിച്ചിരിക്കുന്നു. ഇനി വരാന്‍ പോകുന്നത് കനത്ത പ്രഹരങ്ങളാണ്. സ്വെയ്ദയില്‍ ഇസ്രയേലി സൈന്യം ഇനിയും ആക്രമണം നടത്തും,' ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇസ്രയേലിന്റെ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.
Content Highlights: israel bombs syrias defence building state tv anchor runs mid telecast world news
Published: 16 Jul 2025, 10:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented