
ബേൺ: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാർ ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ ആരംഭിച്ചു. ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കും.
ചർച്ചകൾക്കുള്ള ഇറാനിയൻ പ്രതിനിധി സംഘത്തെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിക്കുന്നത്. അമേരിക്കൻ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുന്നു. കൂടാതെ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും സംഘത്തിൽ ഉൾപ്പെടുന്നു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ ബിൻ ജാസിം അൽ താനിയും ചർച്ചകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിലിൽ ഇസ്ലമാബാദിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇറാൻ-യുഎസ് പ്രതിനിധികൾ നേർക്കുനേർ കൂടിക്കാഴ്ചയ്‌ക്കെത്തുന്നത്. ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ ചതുർമുഖ ഫോർമാറ്റിലായിരിക്കും ചർച്ചകളെന്നാണ് ഇറാൻ പ്രതിനിധി വക്താവ് ഇസ്മയിൽ ബാഘേയ് വ്യക്തമാക്കുന്നത്.
ആണവായുധം തങ്ങൾക്ക് വേണ്ടെന്നും ആണവ യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നില്ലെന്ന് ഉറപ്പുനൽകാൻ തയ്യാറാണെന്നും ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പറഞ്ഞു. അമേരിക്ക ഉന്നയിക്കുന്ന ആവശ്യം പുതിയ കാര്യമല്ലെന്ന് വ്യക്തമാക്കിയ ഇറാൻ പ്രസിഡന്റ്, രാജ്യത്തിന്റെ സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.
'ഇറാൻ ആണവായുധം നിർമിക്കരുതെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇതൊരു പുതിയ കാര്യമല്ല, ബോംബ് നിർമിക്കാൻ ഉദ്ദേശ്യമില്ലെന്ന് രേഖാമൂലം അറിയിക്കാൻ തയ്യാറാണ്. എന്നിരുന്നാലും, സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഞങ്ങൾ ഉപേക്ഷിക്കില്ല, മറ്റുള്ളവർക്ക് ഈ അവകാശം അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല', ഇറാൻ പ്രസിഡന്റ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസുമായുള്ള പ്രാഥമിക കരാറിന്റെ ഭാഗമായി ഖത്തറിന്റെ കൈവശമുള്ള മരവിപ്പിച്ച 6 ബില്യൺ ഡോളർ ഫണ്ടുകൾ തിരികെ കിട്ടുമെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, സ്വിറ്റസർലൻഡിലെ ചർച്ചകളിൽ ആദ്യ വിഷയം ലെബനനിലെ വെടിനിർത്തൽ ആകുമെന്നാണ് സൂചന. ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഇറാൻ ഹോർമുസ് കടലിടുക്കിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലെബനനിലെ വെടിനിർത്തലിനാകും പ്രഥമ പരിഗണന.
Content Highlights: High-level 2026 peace summit in Switzerland involving Iran, US, Pakistan, and Qatar., US delegation led by Vice President JD Vance; Iran represented by Speaker Ghalibaf., Primary focus on establishing a lasting ceasefire in Lebanon., Iran reiterates nuclear enrichment rights while denying intent to build nuclear weapons., Negotiations involve the release of $6 billion in frozen funds to Iran.
Published: 21 Jun 2026, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented