
ടെഹ്റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രൂപംകൊണ്ട പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നൽകി ഇറാനിലെ മുൻകിരീടാവകാശി റെസ പഹ്‌ലവി. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന പഹ്‌ലവി, പ്രതിഷേധം ശക്തമാകുന്നതിനിടെ വീഡിയോ സന്ദേശവുമായി രംഗത്തെത്തുകയായിരുന്നു. ഇറാനിലെ നഗരങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം, നാട്ടിലേക്ക് തിരികെ മടങ്ങാൻ തയ്യാറെടുക്കുന്നതായും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
"ദേശീയ വിപ്ലത്തിന്റെ വിജയ സമയത്ത് മാതൃരാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. നിങ്ങൾക്കൊപ്പം ഞാനും ഇറാനിൽ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാൻ വിശ്വസിക്കുന്നു"- അദ്ദേഹം എക്സിൽ കുറിച്ചു.
തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കണമെന്നും അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗതാഗതം, എണ്ണ, വാതകം, ഊർജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികൾ ജോലി അവസാനിപ്പിച്ച് രാജ്യവ്യാപകമായ സമരങ്ങളിൽ പങ്കുചേരാനും അദ്ദേഹം അഭ്യർത്ഥിച്ചു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65-കാരനായ റിസ പഹ്‌ലവി. രാജഭരണം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന സൂചനകൾ നേരത്തെ റിസ പഹ്‌ലവി സൂചന നൽകിയിരുന്നു.
ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടരുന്ന പ്രതിഷേധം പതിനാലാം നാൾ പിന്നിടുമ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. തുടക്കത്തിൽ കുതിച്ചുയരുന്ന പണപ്പെരുപ്പത്തിൽ വശംകെട്ട് ജനം തെരുവിലിറങ്ങുകയായിരുന്നു. പിന്നീട് പ്രതിഷേധം ഇറാനിലെ രാഷ്ട്രീയ വിഷയമായി മാറി. ഇറാൻ പരമാധികാരി ആയത്തൊള്ള ഖമനേയിക്കെതിരേ പ്രതിഷേധക്കാർ തിരിഞ്ഞു. പൗരോഹിത്യ ഭരണാധികാരികൾ സ്ഥാനമൊഴിയണമെന്ന് പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു. സംഘർഷത്തിൽ ഇതുവരെ 62 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
പ്രതിഷേധത്തിൽ ഇതുവരെ 2,300 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസിയുടെ കണക്ക്.
Content Highlights: Former Iran Crown Prince Reza Pahlavi urges protestors to seize cities and return. He prepares for a homecoming amidst escalating unrest.
Published: 10 Jan 2026, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented