ദുബായ്: 30 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 14-ഇന സമാധനനിർദേശം യു.എസിനുമുമ്പിൽവെച്ച് ഇറാൻ. വെടിനിർത്തൽ നീട്ടുകയല്ല, യുദ്ധം അവസാനിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇറാൻഭരണകൂടവുമായി ബന്ധമുള്ള മാധ്യമങ്ങൾ പറഞ്ഞു. യു.എസ്. മുന്നോട്ടുവെച്ച ഒൻപതിന സമാധാനപദ്ധതിക്കു ബദലാണിത്.
ഇറാനുമേലുള്ള യു.എസിന്റെ ഉപരോധം പിൻവലിക്കുക, ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിൽനിന്ന് സൈന്യത്തെ പിൻവലിക്കുക, ഇസ്രയേൽ ലെബനനിൽ നടത്തുന്ന ആക്രമണമുൾപ്പെടെയുള്ളവ അവസാനിപ്പിക്കുക എന്നിവയ്ക്കുള്ള ആഹ്വാനവും 14-ഇന നിർദേശത്തിലുണ്ട്.
ഇറാന്റെ പുതിയ നിർദേശം അവലോകനം ചെയ്യുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, സമാധാനക്കരാറുണ്ടാകുമോ എന്ന് വ്യക്തമാക്കിയില്ല.
Content Highlights: Iran submits a 14-point plan to the US to end the conflict in 30 days., The proposal serves as a counter to the US-backed 9-point plan., Key demands include lifting US sanctions and withdrawing troops from the Middle East., President Donald Trump is currently reviewing the proposal., The plan calls for an immediate end to ongoing regional hostilities.
Published: 04 May 2026, 04:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented