ഒഹായോ: ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർ, പബ്ലിഷർമാർ, മാധ്യമ സംരംഭകർ, കമ്മ്യൂണിക്കേഷൻസ് പ്രൊഫഷണലുകൾ എന്നിവരുടെ കൂട്ടായ്മയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) 11-ാമത് വാർഷിക രാജ്യാന്തര മാധ്യമ സമ്മേളനം (IMC -2026) 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റി ഷാരോൺവില്ലിലുള്ള ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റിൽ നടക്കും.

To advertise here,

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആഗോള സംഗമത്തിൽ വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകർ, നയരൂപകർത്താക്കൾ, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഒഹായോ ഗവർണർ മൈക്ക് ഡിവിൻ, യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര ഉൾപ്പെടെയുള്ള പ്രമുഖർ പങ്കാളികളാകും. ധാർമ്മിക മാധ്യമപ്രവർത്തനം , മാധ്യമ രംഗത്തെ ഡിജിറ്റൽ പരിവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രവാസി ആശയവിനിമയം, പത്രസ്വാതന്ത്ര്യം, ആഗോള വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയാകും.

ഐ.എ.പി.സി. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖരുടെ മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ലീഡർഷിപ്പ് ഫോറങ്ങൾ, ശിൽപശാലകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.ഒക്ടോബർ 17-ന് നടക്കുന്ന ഗ്രാൻഡ് ഗാല ചടങ്ങിൽ ഐ.എ.പി.സി. വാർഷിക പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും- https://indoamericanpressclub.com/imc