ഇസ്ലാമാബാദ്: കനത്ത ഹിമപാതവും മഴയും മൂലം പാകിസ്താനില്‍ 84 പേര്‍ക്ക് ജീവന് നഷ്ടമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താനില്‍ മഴയും ഹിമപാതവും തുടരുന്നു. റോഡും ഗതാഗത സംവിധാനവും താറുമാറായതോടെ ജനജീവിതം പൂര്‍ണമായും തടസപ്പെട്ടു.
പാക്ക് അധീന കാശ്മീരിലെ നീലും താഴ് വരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര് മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവിടെ മാത്രം 50 തോളം ഗ്രാമങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 45 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല സ്ഥലങ്ങളിലും എത്തിച്ചേരാനാകാത്ത അവസ്ഥയാണ്. ബലൂചിസ്ഥാനില്‍ സ്ത്രീകളൂം കുട്ടികളും ഇള്‍പ്പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Heavy snowfall, rain nearly 84 died in Pakistan
Published: 14 Jan 2020, 08:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented