
ഇസ്താംബൂള്‍: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബൂള്‍ വിമാനത്താവളം കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ അപൂര്‍വമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഏഥന്‍സില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു. ഇത് മേഖലയെ ഇരുട്ടിലാക്കുകയും വന്‍ഗതാഗത കുരുക്കിനിടയാക്കുകയും ചെയ്തു.
കനത്ത മഞ്ഞുവീഴ്ചയില്‍ ഇസ്താംബൂള്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ തകര്‍ന്നുവീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങള്‍ പറക്കാനാകാതെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിരന്ന് കിടന്നു.
ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ച ഇസ്താംബൂളിലെ പുരാതന പള്ളികളുടെ ചത്വരങ്ങളില്‍ രസകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. കുട്ടികള്‍ മഞ്ഞുകൊണ്ടുള്ള നിര്‍മിതികളിലേര്‍പ്പെടുന്നതിന്റേയും വിനോദസഞ്ചാരികള്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നതിന്റേയും കാഴ്ചകള്‍ കാണാമായിരുന്നു.
എന്നാല്‍ തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരത്തിലെ 16 ദശലക്ഷം നിവാസികള്‍ക്ക് ഇത് ഒരു വലിയ തലവേദനയായി മാറിയിട്ടുണ്ട്. അനേകം കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് നഗരത്തിലുടനീളം. റോഡില്‍ നിന്ന് തെന്നിമാറി വന്‍താഴ്ചയിലേക്കും നിരവധി വാഹനങ്ങള്‍ പതിച്ചിട്ടുണ്ട്.
ഇസ്താംബൂള്‍ ഗവര്‍ണര്‍ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബള്‍ഗേറിയയുമായി ഗ്രീസുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശം.
ഷോപ്പിങ് മാളുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. വിതരണക്കാര്‍ക്ക് മഞ്ഞുവീഴ്ചയിലൂടെ ചെന്നെത്താന്‍ സാധിക്കാത്തതിനാല്‍ ഫുഡ് ഡെലിവറികളും സ്തംഭിച്ചിരിക്കുകയാണ്.
ഇസ്താംബൂള്‍ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 37 ദശലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്. ഇത് ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍ ഹബ്ബുകളിലൊന്നായി മാറിയിട്ടുണ്ട്.
Published: 25 Jan 2022, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented