ബെയ്ജിങ്: യാത്രാദൂരം കുറയ്ക്കാന്‍ ഭൂരിഭാഗമാളുകളും കുറുക്കുവഴികള്‍ കണ്ടെത്താറുണ്ട്. അതില്‍ അസ്വഭാവികതയൊന്നുമില്ല. പക്ഷേ ചൈനയില്‍ ജോലിസ്ഥലത്തേക്ക് കുറുക്കുവഴി കണ്ടുപിടിച്ച രണ്ടു പേര് പോലീസ് കസ്റ്റഡിയിലാണ്. അത് എങ്ങനെയൊരു കുറ്റമാകും എന്നാകും പലരും ചിന്തിക്കുന്നത്. ലോകാദ്ഭുതങ്ങളിലൊന്നായ ചൈനയുടെ വന്മതില് എസ്കവേറ്ററുപയോഗിച്ച് പൊളിച്ചാണ് കക്ഷികള്‍ കുറുക്കിവഴി കണ്ടെത്തിയത്.
മധ്യ ഷാങ്സി പ്രവിശ്യയിലെ നിര്‍മാണത്തൊഴിലാളികളായ 55 വയസ്സുള്ള ഒരു സ്ത്രീയും 38 വയസ്സുകാരനായ പുരുഷനുമാണ് അറസ്റ്റിലായത്. വന്മതിലിലുണ്ടായിരുന്ന ചെറിയ വിടവ് എക്സകവേറ്റര്‍ കൊണ്ട് തുരന്നാണ് വഴിയുണ്ടാക്കിയത്. സമീപത്തുള്ള ജോലിസ്ഥലത്തേക്ക് പെട്ടെന്നെത്തുകയായിരുന്നു ഉദ്ദേശ്യം.
പരിഹരിക്കാനാകാത്ത തകരാറാണ് മതിലിനു സംഭവിച്ചത്. മതിലിന്റെ സാംസ്കാരികപൈതൃകത്തിന് തൊഴിലാളികളുടെ പ്രവൃത്തി നാശമുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. രാജ്യത്തിന്റെ പൈതൃകസ്വത്ത് നശിപ്പിച്ചെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
1987-ലാണ് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ വന്മതില് ഇടംനേടിയത്. മിങ് രാജവംശത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട മതിലിന്റെ നന്നായി സംരക്ഷിക്കപ്പെട്ട ഭാഗത്താണ് വിടവുണ്ടായിരിക്കുന്നത്.
Content Highlights: great wall of china damaged by workers looking for shortcut
Published: 06 Sept 2023, 10:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented