ബെര്‍ലിന്‍:  മനുഷ്യര്‍ക്ക് പലതിനോടും അഭിനിവേശം തോന്നാറുണ്ട്. ഇഷ്ടം കൂടിയാല്‍ പിന്നെ അതിനെ വിട്ടുകളയാനും സാധിക്കാറില്ല. എന്നാല്‍ വിമാനത്തിനോടുള്ള അഭിനിവേശം മൂത്ത് അതിനെയങ്ങ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചാലോ?  അങ്ങ് ജര്‍മനിയില്‍ അത്തരമൊരു വിവാഹം നടക്കാന്‍ പോവുകയാണ്. വരന്‍ ബോയിങ് 737-800 വിമാനമാണ്. വധു ജര്‍മന്‍കാരിയായ മിഷേല്‍ കോബ്കി. കഴിഞ്ഞ ആറുവര്‍ഷമായത്രെ മിഷേലും ബോയിങ് വിമാനവും പ്രണയത്തിലായിട്ട്..!

To advertise here,

കഴിഞ്ഞ അഞ്ചുവര്‍ഷമായി വിമാനത്താവളത്തിലെ ജാലകത്തില്‍ കൂടി മാത്രമാണ് മിഷേലിന് തന്റെ മനം കവര്‍ന്ന കാമുകനെ കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ കാമുകന് മുത്തം നല്‍കാനായതോടെ ഇനി അവനെ വിവാഹം കഴിച്ചിട്ടേ അടങ്ങു എന്ന അവസ്ഥയിലാണ് മിഷേല്‍.

വരുന്ന മാര്‍ച്ചില്‍ ആംസ്റ്റര്‍ഡാമില്‍ വെച്ച് വിവാഹം നടത്താനാണ് മിഷേലിന്റെ പദ്ധതി. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് ലളിതമായ ചടങ്ങിലാകും വിവാഹം.

അതേസമയം മകളുടെ കാമുകനെ തീരെ ബോധിച്ചിട്ടില്ലെങ്കിലും മനസില്ലാ മനസോടെ കൂടെ നില്‍ക്കുകയാണ് മിഷേലിന്റെ മാതാപിതാക്കള്‍.

സെയില്‍സ് വുമണ്‍ ആയി ജോലിചെയ്യുകയാണ് മിഷേല്‍. വിമാന ഭാഗങ്ങള്‍ ശേഖരിക്കുക എന്നതാണ് മിഷേലിന്റെ ഹോബി. എന്നെങ്കിലുമൊരിക്കല്‍ എയര്‍ക്രാഫ്റ്റ് മെക്കാനിക് ആവുക എന്നതാണ് മിഷേലിന്റെ സ്വപ്നം.

നിര്‍ജീവമായ വസ്തുക്കളോട് പ്രണയമോ ലൈംഗിക താത്പര്യമോ തോന്നുന്ന ഒബ്ജക്ടോഫീലിയ ( objectophilia) എന്ന മാനസികാവസ്ഥയാണ് മിഷേലിനെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ചിലര്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ചില റൈഡുകളോടോ, കരടിയുടെ പാവയോടൊ ഒക്കെ ഇത്തരം ആകര്‍ഷണം അനിയന്ത്രിതമായി ഉണ്ടാകാറുണ്ട്. ഈ മാനസികാവസ്ഥ ലോകത്തെല്ലായിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് വിവാഹത്തിലേക്കെത്തുന്നത് ആദ്യമാണ്.

Content Highlights: A German woman is all ready to "marry" the love of her life, a 737-800 Boeing plane