
ഖാന് യൂനിസില്‍ ബന്ദികളുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുന്നു |ഫോട്ടോ:AP
ഗാസ സിറ്റി:യു.എസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെച്ചൊല്ലി ഇസ്രായേലും ഹമാസും പരസ്പരം പഴിചാരുന്നത് തുടരുന്നതിനിടെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. റഫാ അതിര്‍ത്തിയില്‍ ഹമാസും ഇസ്രയേല്‍ സൈനികരും ഏറ്റുമുട്ടി. ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രായേലി സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതേത്തുടര്‍ന്നാണ് ഐഡിഎഫ് ഈ പ്രദേശത്ത് വ്യോമാക്രമണം നടത്തിയതെന്നും ഇസ്രയേലി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഐഡിഎഫ് ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ഇസ്രയേലി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ പേരില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫാ അതിര്‍ത്തി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു.
ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനെച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബന്ദികളില്‍ കുറച്ച് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരുടേത് കണ്ടെത്തല്‍ ദുഷ്‌കരമാണെന്ന് ഹമാസ് അറിയിച്ചിരുന്നു.
Content Highlights: Israel conducts airstrikes in Gaza as both sides accuse each other of violating the US-brokered ceasefire.
Published: 19 Oct 2025, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented