ലണ്ടന്‍: ഹീത്രു ഉള്‍പ്പെടെയുള്ള യൂറോപ്യൻ വിമാനത്താവളങ്ങളില്‍ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. സൈബറാക്രമണം മൂലമാണ് തടസ്സമെന്നാണ് റിപ്പോർട്ടുകൾ. സൈബറാക്രമണമാണെന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സ് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങളെയാണ് സാങ്കേതികത്തകരാർ ബാധിച്ചത്.
10 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായും 17 ഫ്ളൈറ്റുകള്‍ ഒരു മണിക്കൂറിലധികം വൈകുമെന്നും ബ്രസല്‍സ് എയര്‍പോര്‍ട്ട് അറിയിച്ചു. ലോകമെമ്പാടുമുള്ള ഒട്ടേറെ എയര്‍ലൈനുകള്‍ക്ക് ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ നല്കുന്ന കോളിന്‍സ് എയ്റോസ്പെയ്സ് എന്ന സ്ഥാപനത്തെയാണ് സൈബറാക്രമണം ലക്ഷ്യമിട്ടത്. ഇത് വിമാനത്താവളത്തിലെ ജീവനക്കാരെ നേരിട്ടുള്ള ചെക്ക്-ഇന്‍, ബോര്‍ഡിങ് നടപടിക്രമങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാക്കിയെന്ന് ബ്രസല്‍സ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. ഇലക്ട്രോണിക് കസ്റ്റമര്‍ ചെക്ക്-ഇന്‍, ബാഗേജ് ഡ്രോപ്പ് എന്നിവയെ മാത്രമാണ് സാങ്കേതികത്തകരാര്‍ ബാധിച്ചതെന്നാണ് വിവരം.
വിമാനങ്ങള്‍ വൈകിയവയില്‍ ജര്‍മനിയിലെ ബെര്‍ലിന്‍ എയര്‍പോര്‍ട്ടും ഉള്‍പ്പെടുന്നു. അതേസമയം ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിനെ ഇത് ബാധിച്ചിട്ടില്ല.
Content Highlights: European Airport Delays Due to System Outage at Check-In Provi
Published: 20 Sept 2025, 03:52 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented