കയ്‌റോ: ഗാസ സമാധാന ഉച്ചകോടിക്കായി ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ആഗോള നേതാക്കള്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഉച്ചകോടിക്കിടെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളും സംഭാഷങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഉച്ചകോടിക്കിടെയുള്ള അനൗപചാരിക സംഭാഷണത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണയോട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞ വാക്കുകള്‍ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. മെലോണിയുടെ പുകവലി നിര്‍ത്താൻ താനൊരു വഴി കണ്ടെത്തുമെന്നായിരുന്നു ഉര്‍ദുഗാന്‍ പറഞ്ഞത്.
'നിങ്ങള്‍ വിമാനത്തില്‍ നിന്നിറങ്ങുന്നത് ഞാന്‍ കണ്ടു. കാണാന്‍ സുന്ദരിയായിരിക്കുന്നു. പക്ഷെ, നിങ്ങളുടെ പുകവലി ഞാന്‍ നിര്‍ത്തിക്കും' എന്ന് ഉര്‍ദുഗാന്‍ മെലോണിയോട് പറയുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
ഈ സമയം അവര്‍ക്കരികില്‍ നിന്നിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ 'അത് അസാധ്യമാണ്!' എന്ന് ചിരിച്ചുകൊണ്ട് പറയുന്നതും ദൃശ്യത്തിലുണ്ട്. എന്നാല്‍, പുകവലി ഉപേക്ഷിക്കുന്നത് തന്നെ ഒരു സാമൂഹിക ജീവിയല്ലാതാക്കിയേക്കാം എന്ന് മെലോണി പറയുന്നുമുണ്ട്.
തന്റെ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പുസ്തകത്തില്‍, ടുണീഷ്യന്‍ പ്രസിഡന്റ് കൈസ് സഈദ് ഉള്‍പ്പെടെയുള്ള ആഗോള നേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ പുകവലി സഹായിച്ചുവെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, തുര്‍ക്കിക്ക് പുകവലിരഹിതമായ ഭാവിയാണ് ഉര്‍ദുഗാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണ പരിപാടികള്‍ നടന്നുവരികയും ചെയ്യുന്നുണ്ട്.
Content Highlights: Turkish President Erdogan playfully told Italian PM Meloni he`d find a way for her to quit smoking during the Gaza peace summit in Cairo
Published: 14 Oct 2025, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented