വാഷിങ്ടണ്‍: വാഷിങ്ടണിലെ യുഎസ് പാര്‍ലമെന്റ് മന്ദിരത്തിരത്തിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ട ട്രംപ് അനുകൂലികളോട് പോലീസ് മൃദു സമീപനം സ്വീകരിച്ചതായി ആരോപണം. യുഎസ് പോലീസിന്റെ വംശീയ വിവേചനം വ്യക്തമാക്കുന്നതാണ് നടപടികളെന്നാണ് ആരോപണം.

To advertise here,

കഴിഞ്ഞ വര്‍ഷം കറുത്തവര്‍ഗക്കാരുടെ പ്രക്ഷോഭത്തെ നേരിട്ട പോലീസ് നടപടിയും ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളില്‍ നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങളും താരതമ്യം ചെയ്തുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയരുന്നത്.

കനത്ത സുരക്ഷയുള്ള കാപിറ്റോള്‍ മന്ദിരത്തിലേക്ക് അനായാസം ആള്‍ക്കൂട്ടം ഇരച്ചുകയറുന്നതും പോഡിയവുമായി ട്രംപ് അനുകൂലികള്‍ നടന്ന് പോകുന്നതും സെനറ്റിന് മുന്നില്‍ കുത്തിരിക്കുന്നതിന്റേതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

ഇരച്ചെത്തിയ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎസ് ജനപ്രതിനിധി സഭാംഗങ്ങള്‍ ഭൂഗര്‍ഭ ടണല്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കറുത്ത വര്‍ഗക്കാരുടെ സമാധാനപരമായ പ്രതിഷേങ്ങളെ കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചാണ് പോലീസ് പ്രതിരോധിച്ചിരുന്നതെന്നും ചില ഘട്ടങ്ങളില്‍ യഥാര്‍ത്ഥ ബുള്ളറ്റുകളും ഉപയോഗിച്ചതായും യുഎസ് എഴുത്തുകാരന്‍ ഇബ്രാം എക്‌സ് കെന്‍ഡി ട്വീറ്റ് ചെയ്തു.

Content Highlights: Double standard, white privilege on display-Police response to US Capitol rioters