വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രാത്രി ഇറാനിലെ നഗരങ്ങളുടെ നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലെ ചരക്കുകപ്പലുകളെ ഇറാൻ ആക്രമിച്ചതിന് മറുപടിയെന്നോണമാണിരുന്നു ഇത്. പിന്നാലെയാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.

To advertise here,

‘ഇത് ഇന്നലെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ  ആക്രമണത്തിനുള്ള പകരംവീട്ടലാണ്. ഇങ്ങനെ വീണ്ടും സംഭവിച്ചാൽ, കാര്യങ്ങൾ കൂടുതൽ വഷളാകും എന്നായിരുന്നു സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറഞ്ഞത്. ഇറാനിലെ ചബാഹർ നഗരത്തിൽ സ്‌ഫോടനം നടക്കുന്നതിന്റെ ചിത്രം ഓപ്പൺ സോഴ്‌സ് ഇന്റൽ പങ്കുവെച്ചിരുന്നു. ഇത് വീണ്ടും പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പ്രതികരണം.

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഭാഗത്തുനിന്ന് നീതീകരിക്കാനാകാത്ത കൈയേറ്റമുണ്ടായെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) ഇറാന് നേർക്ക് ഇന്നലെ ആക്രമണം നടത്തിയത്. ഇറാന്റെ തെക്കൻതീരത്തെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.