ലണ്ടന്‍: റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യുകെയിലെ ഇന്ത്യയുടെ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമി. ഭൗമരാഷ്ട്രീയ ആശങ്കകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ നിശ്ചലമാക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തിനും തങ്ങളുടെ സമ്പദ്‌വ്യവസ്ഥ അടച്ചുപൂട്ടാനാവില്ലെന്ന് വിക്രം പറഞ്ഞു. ഇന്ത്യയുടെ യൂറോപ്യന്‍ പങ്കാളികളില്‍ പലരും റെയര്‍ എര്‍ത്ത് മൂലകങ്ങളും മറ്റ് ഊര്‍ജോത്പന്നങ്ങളും, ഇന്ത്യ വാങ്ങരുതെന്ന് അവര്‍ നിര്‍ദേശിക്കുന്ന രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. അത് അല്‍പം വിചിത്രമായ സംഗതിയല്ലേയെന്നും ബ്രിട്ടീഷ് റേഡിയോ സ്ഥാപനമായ ടൈംസ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു. റഷ്യയും പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഇന്ത്യയ്ക്കുള്ള അടുപ്പത്തേക്കുറിച്ചും അതിനേക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിമര്‍ശനങ്ങളേക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിക്രം.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. കാലങ്ങളായി മധ്യകിഴക്കന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇന്ത്യ എണ്ണ വലിയതോതില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, റഷ്യ എണ്ണ വിലകുറച്ച് വില്‍ക്കാനാരംഭിച്ചതോടെ ഇന്ത്യ അവിടേക്ക് തിരിയുകയായിരുന്നു. 2022-ലെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പല പടിഞ്ഞാറന്‍ രാജ്യങ്ങളും റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണയ്ക്ക് വിലകുറയ്ക്കാന്‍ റഷ്യ തയ്യാറായത്.
Content Highlights: do we switch off our economy asks indian high commissioner to uk over russian oil import
Published: 28 Jul 2025, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented