മാമൗദ്സൊ: മയോട്ട ദ്വീപിനെ നിലംപരിശാക്കി ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രാന്‍സിന്റെ അധീനതയിലുള്ള മയോട്ട ദ്വീപസമൂഹത്തിലാണ് ചുഴലിക്കാറ്റ് സര്‍വനാശം വിതച്ചിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെയാണ് കരതൊട്ടത്.
കഴിഞ്ഞ 90 വര്‍ഷത്തിനിടെ ദ്വീപിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇതെന്ന് ഫ്രെഞ്ച് കാലാവസ്ഥാ വകുപ്പ് പറയുന്നു. ദ്വീപുകളിലെ വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും തകര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാരീസില്‍നിന്ന് 8000 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്കറിനും മൊസാംബിക്കിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് മയോട്ട.
'എറ്റവും ഭയാനകമായ മണിക്കൂറുകളിലൂടെയാണ് മയോട്ടയിലെ ജനങ്ങള്‍ക്ക് കടന്നുപോകേണ്ടിവന്നത്. നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു, വീടുകള്‍ നഷ്ടപ്പെട്ടു. അവര്‍ക്കുവേണ്ട സഹായങ്ങളെല്ലാം ചെയ്യും', ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ മരണസംഖ്യ കണക്കാക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്നും ആയിരത്തിലധികം ജനങ്ങള്‍ മരിച്ചിട്ടുള്ളതായാണ് വിലയിരുത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: cyclone chido devastates mayotte thousands feared dead
Published: 16 Dec 2024, 08:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented