ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റുചെയ്ത ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ വിട്ടയക്കണമെന്ന് മുന്‍ ബംഗ്ലാദേശ് പ്രസിഡന്റും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. അറസ്റ്റ് അനീതിയാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മതസ്വാതന്ത്ര്യവും ജീവനും സ്വത്തിനും സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ യൂനുസ് സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും ഷെയ്ഖ് ഹസീന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ചിത്തഗോങ്ങില്‍ ഒരു അഭിഭാഷകൻ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു. ഈ കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണം. രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും തച്ചുതകര്‍ക്കപ്പെടുകയാണ്. തന്റെ ജോലിചെയ്യാന്‍ പോകുന്നതിനിടെയാണ് അഭിഭാഷകൻ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ ഭീകരരായി കണക്കാക്കണം. ശിക്ഷ നല്‍കാന്‍ വൈകരുതെന്നും ഹസീന വ്യക്തമാക്കി.
ഇത്തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ജനങ്ങള്‍ ഒന്നിക്കണം. പലരേയും ആസൂത്രിതമായി അറസ്റ്റു ചെയ്യുകയാണ്. ക്ഷേത്രവും പള്ളിയും മറ്റ് ആരാധനാലയങ്ങളുമെല്ലാം ആക്രമിക്കപ്പെടുകയും തകര്‍ത്ത് കൊള്ളയടിക്കുകയുമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
Content Highlights: Chinmay krishnadas has been unjustly arrested says haseena
Published: 28 Nov 2024, 06:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented