ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ വൻസ്ഫോടനത്തിൽ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. 50-ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ക്വറ്റയിലെ റെയിൽവേ ട്രാക്കിന് സമീപത്താണ് ശക്തമായ ബോംബ് സ്ഫോടനമുണ്ടായത്. സൈനിക ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ട്രെയിനിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ചെത്തിയ കാർ ട്രെയിനിലേക്ക് ഇടിച്ചുകയറിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി ( ബിഎൽഎ) ഏറ്റെടുത്തു. നടന്നത് ചാവേർ ആക്രമണം ആണെന്ന് ബിഎൽഎ അവകാശപ്പെട്ടു.
തൊട്ടടുത്ത സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായിരുന്നു സ്ഫോടനം. ശക്തമായ സ്ഫോടനത്തെ തുടർന്ന് ട്രെയിനിന്റെ രണ്ട് ബോഗികൾ തലകീഴായി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ബലൂചിസ്താൻ പലപ്പോഴും അസ്വസ്ഥതകളുടെ കേന്ദ്രമായിട്ടുണ്ട്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പോലുള്ള ഗ്രൂപ്പുകൾ പാക് സർക്കാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. ഒരു വർഷം മുൻപ്, പെഷാവറിലേക്ക് പോകുകയായിരുന്ന 400 യാത്രക്കാർ സഞ്ചരിച്ചട്രെയിൻ ബലൂചിസ്താൻ പ്രവിശ്യയിൽ ഭീകരവാദികൾ റാഞ്ചിയിരുന്നു. ബിഎൽഎ ഈ റാഞ്ചലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആ സംഭവത്തിൽ ഉൾപ്പെട്ട 33 ഭീകരരെ പാക് സൈന്യം വധിക്കുകയും യാത്രക്കാരെ രക്ഷിക്കുകയും ചെയ്തു.
2025 ഒക്ടോബറിൽ, സിന്ധ് പ്രവിശ്യയിൽ ജാഫർ എക്സ്പ്രസിന്റെ നിരവധി കോച്ചുകൾ സ്ഫോടനത്തെ തുടർന്ന് പാളം തെറ്റി നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
Content Highlights: 24 casualties including military personnel reported in Quetta., Suicide car bomb attack targeted a military train., Two train bogies derailed and caught fire following the blast., Heightened security concerns in Balochistan due to separatist insurgencies., Official investigation into the incident is currently underway.
Published: 24 May 2026, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented