ലോകത്തിലെ ഏറ്റവും പുരാതനവും വരണ്ടതുമായ മരുഭൂപ്രദേശമാണ് ചിലിയിലെ അറ്റകാമ. ഉറപ്പേറിയ ഉപരിതലവും ഉപ്പുതടാകങ്ങളും അറ്റകാമയുടെ പ്രത്യേകതകളാണ്. ഏതാനും വര്‍ഷം കൂടുമ്പോള്‍ ഈ മരുഭൂമി പുഷ്പസമ്പന്നമാകും. വര്‍ണവൈവിധ്യമാര്‍ന്ന പൂക്കള്‍ നിറഞ്ഞ് ഏറെ മനോഹരമായ ഭൂപ്രദേശമായി അറ്റക്കാമ മാറും. ഡെസീര്‍റ്റോ ഫ്‌ളോറിഡോ അഥവാ പുഷ്പിക്കുന്ന മരുഭൂമി എന്ന പ്രതിഭാസമാണ് ഇതിന് കാരണം. അപ്രതീക്ഷിതമായും സുലഭമായും ലഭിക്കുന്ന മഴയാണ് ഈ പ്രതിഭാസത്തിന് പിന്നില്‍.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പുഷ്പാവൃതമായ അറ്റകാമയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. "ഭൂമിയിലെ ഏറ്റവും വരള്‍ച്ചയുള്ള പ്രദേശമാണ് അറ്റകാമ. പ്രതിവര്‍ഷം ശരാശരി 15 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ചെയ്യുന്നത്. പക്ഷെ കൂടുതല്‍ മഴ ലഭിക്കുന്ന സമയത്ത് അറ്റകാമ ഒരു ദേവലോകമാകും". സുശാന്ത നന്ദ ചിത്രങ്ങള്‍ക്കൊപ്പം ട്വീറ്റ് ചെയ്തു.
ആയിരക്കണക്കിന് പൂക്കളാണ് അറ്റകാമയില്‍ വിടരുന്നത്. 200 തരത്തിലുള്ള പുഷ്പങ്ങള്‍ ഇവിടെ വിടരാറുണ്ട്.
Content Highlights: Atacama Desert,Rare Flower Bloom, Photos Viral
Published: 23 Aug 2022, 10:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented