ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ അഞ്ച് അടി നീളമുള്ള ചീങ്കണ്ണിയെ കണ്ടെത്തി. എവര്‍ഗ്ലേഡ്സിലുള്ള ഒരു ദേശീയോദ്യാനത്തിലാണ് വയര്‍ അസാധാരണമായി വീര്‍ത്ത നിലയില്‍ ബര്‍മ്മീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. 18 അടിയോളം നീളമുള്ള പാമ്പിനെ ദയാവധത്തിന് വിധേമാക്കിയ ശേഷം വയർ കീറി നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ചീങ്കണ്ണിയെ കണ്ടെത്തിയത്.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ചീങ്കണ്ണിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലിയ ചര്‍ച്ചയായി. ശാസ്ത്രജ്ഞയായ റോസി മൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഭയാനകമായ വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്.
ഫ്ളോറിഡയില്‍ ബര്‍മ്മീസ് പെരുമ്പാമ്പുകളെ ദയാവധത്തിനു വിധേയമാക്കണമെന്ന് നിയമമുണ്ട്. ക്രമാതീതമായി പെറ്റുപെരുകുന്ന ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ തദ്ദേശീയമായ ജീവജാലങ്ങള്‍ക്കും സ്വാഭാവിക പരിസ്ഥിതിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതിനാലാണിത്.
Content Highlights: viral video, alligator inside burmese python, world news, environment
Published: 10 Nov 2022, 06:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented