ആലുവ(എറണാകുളം): ഇരുവശത്തും നമ്പർ ബോർഡില്ലാത്ത ബൈക്കിൽ പാഞ്ഞ യുവാവിനെ പിടികൂടാനുള്ള പോലീസുകാരന്റെ ശ്രമം വിഫലമായി. ബൈക്കിനെ പിന്തുടർന്ന് പിന്നിൽ പിടിത്തമിട്ട ട്രാഫിക് പോലീസുകാരനെ വലിച്ചിഴച്ചാണ് ബൈക്കുമായി യുവാവ് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.
ആലുവ പമ്പ് കവലയിൽ വൺവേ തിരിയുന്ന ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ കെ.പി. സെബാസ്റ്റ്യ (48) നെയാണ് ഹെൽമെറ്റ് ധരിച്ചെത്തിയ 20 വയസ്സ് തോന്നിക്കുന്ന യുവാവ് വലിച്ചിഴച്ചത്. പോലീസുകാരന്റെ യൂണിഫോം കീറുകയും ചെയ്തു.
മുൻവശത്ത് നമ്പർ പ്ലേറ്റ് കാണാത്തതിനാൽ പോലീസുകാരൻ ബൈക്കിന് കൈകാണിച്ചു. നിർത്താതെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ബൈക്ക് പോയപ്പോൾ തൊട്ടുപിന്നാലെ വന്ന ബൈക്കിൽ പോലീസുകാരൻ ഈ വാഹനത്തെ പിന്തുടർന്നു. ഈ സമയത്ത് പിന്നിലും നമ്പറില്ലെന്ന് മനസ്സിലായി. റെയിൽവേ സ്റ്റേഷനുമുൻപിൽ വെച്ച് നമ്പറില്ലാത്ത വാഹനത്തിന്റെ സീറ്റിന് പിന്നിലെ പൈപ്പിൽ പോലീസുകാരൻ പിടിച്ചെങ്കിലും യുവാവ് നിർത്താൻ തയ്യാറായില്ല. തുടർന്ന് പോലീസുകാരനെ വലിച്ചിഴച്ച് പിടിവിടുവിച്ച് ബൈക്ക് മുന്നോട്ടുപോയി.
റെയിൽവേ സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരൻ സ്ഥലത്തെത്തിയെങ്കിലും ബൈക്കിനെയും യാത്രക്കാരനെയും പിടികൂടാൻ കഴിഞ്ഞില്ല. പമ്പ് കവല, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലെ സിസിടിവികൾ പരിശോധിച്ച് പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. മോഷ്ടിച്ച ബൈക്കാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
Content Highlights: youth drags policeman on road as he tried to stop him for riding bike with no number plate
Published: 16 Nov 2025, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented