ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻപീടികയിൽ ആസിഫ് അഷ്‌റഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഉടൻതന്നെ മാവേലിക്കര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരോടൊപ്പം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കേയാണ് അപകടം. പ്രവാസിയായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേയാണ് ദാരുണ സംഭവം.
തൃശ്ശൂരിൽ വൈകീട്ട് ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കും ഇടിമിന്നലേറ്റിരുന്നു. ഇവരിൽ രണ്ടുപേരുടെ പൊള്ളൽ സാരമാണ്. സംസ്ഥാനത്ത് പലയിടത്തും ഇടിമിന്നലോടുകൂടിയ മഴയാണ് ചൊവ്വാഴ്ച ഉണ്ടായത്.
Content Highlights: Lightning Strike Kills 23-Year-Old Footballer in Alappuzha
Published: 28 Apr 2026, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented