പത്തനംതിട്ട: പിണറായി സർക്കാരിനെതിരേ സമരംനടത്തി കേസിൽ ഉൾപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത പ്രവർത്തകരുടെ ജീവിതം ചോദ്യചിഹ്നമാണെന്നും അവർക്കും ജീവിക്കണമെന്നും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ്.
സർക്കാരിലെ താത്കാലിക നിയമനങ്ങൾ, ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ, സർക്കാർ അഭിഭാഷകർ എന്നിവയിൽ ഡി.വൈ.എഫ്.ഐ., സംഘപരിവാർ ബന്ധമുള്ളവരെ കയറ്റിവെയ്ക്കുന്നെന്ന് ആരോപിച്ച് രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്. പ്രമേയവും അവതരിപ്പിച്ചു.
സഹകരണവകുപ്പിൽ മന്ത്രി എം. ലിജു നടത്തുന്ന സ്ഥലംമാറ്റ നീക്കങ്ങൾക്കെതിരേയും മുന്നറിയിപ്പുണ്ടായി. ജില്ലയിലെ സഹകരണബാങ്കുകൾ സി.പി.എമ്മിന് പിടിച്ചുനൽകാൻ ചരടുവലികൾ നടത്തിയ ഉദ്യോഗസ്ഥനെ അടുത്തിടെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഇയാളെ തിരികെ എത്തിക്കാൻ ചിലർ മന്ത്രിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നും ഇതിന് വഴങ്ങരുതെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
സി.പി.എം. ഭരണകാലത്ത് ഡി.വൈ.എഫ്.െഎ. പ്രവർത്തകർക്ക് മിക്ക വകുപ്പുകളിലും താത്കാലിക നിയമനം നൽകി. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി ഇത്രനാളായിട്ടും അവരെല്ലാം സുഖമായി ജോലിയിൽ തുടരുകയാണ്. യൂത്ത് കോൺഗ്രസുകാർ തൊഴിലില്ലാതെ തെക്കുവടക്ക് നടക്കേണ്ടിവരുന്നു. ഇത് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്നുണ്ട്. അർഹരായ യൂത്ത് കോൺഗ്രസുകാരെ താത്കാലിക നിയമനങ്ങളിൽ പരിഗണിക്കണം. ഇല്ലെങ്കിൽ പരസ്യമായി പ്രതിഷേധിക്കേണ്ടിവരും. പ്രതിപക്ഷത്തിരുന്നപ്പോൾ അന്നത്തെ സർക്കാരിനെതിരേ ഒട്ടേറെ സമരങ്ങൾ ചെയ്തവരാണ് യൂത്ത് കോൺഗ്രസുകാർ. അതിനെതിരേയുള്ള നിരവധി കേസുകളുണ്ട്. ഈ കേസുകളുടെ നടത്തിപ്പ് ദേശീയ കമ്മിറ്റി ഏറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
യുവത എന്ന പേരിൽ നടന്ന ജില്ലാ എക്സിക്യൂട്ടീവ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, സംസ്ഥാന സെക്രട്ടറിമാരായ അനന്ദു ബാലൻ, ജിജോ ചെറിയാൻ, അലക്സ് കോയിപ്പുറത്ത് എന്നിവരും പങ്കെടുത്തു.
Content Highlights: Allegations of political bias in temporary and board appointments, Demand for fair treatment of Youth Congress activists facing legal cases, Opposition to political interference in Cooperative Department transfers, Call for the National Committee to support legal defense of activists
Published: 12 Jul 2026, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented