
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി. രാഹുലിന്റെ ശല്യംകാരണം രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജില്ലാ സെക്രട്ടറി ആഷിഖ് കാരോട്ടിന്റെ ഓഡിയോ സന്ദേശം വന്നത്. ഗ്രൂപ്പിലെ 70 ശതമാനം പെണ്‍കുട്ടികള്‍ക്കും രാഹുലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ് ആരോപിച്ചു.
ഗ്രൂപ്പിലെ രണ്ടുപേര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ മെസേജ് അയച്ചിരുന്നതായി തനിക്ക് നേരിട്ടറിയാമെന്ന് ആഷിഖ് പറഞ്ഞു. ആ രണ്ടുപേരും പാര്‍ട്ടിപ്രവര്‍ത്തനംതന്നെ നിര്‍ത്തിപ്പോയി. അതുകൊണ്ട് ഗ്രൂപ്പില്‍ വന്ന് രാഹുലിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല. തെറ്റ് ചെയ്തവരെ ന്യായീകരിക്കലല്ല ഇവിടത്തെ പണിയെന്നും ആഷിഖ് പറയുന്നു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മള്‍ ചുമക്കുന്നതെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ് പറയുന്നു.
ആഷിഖ് കരോട്ടിന്റെ ഓഡിയോ സന്ദേശം:
'ഇതിന്റെയൊന്നും ഒരാവശ്യവുമില്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് പ്രസിഡന്റ് ഈ പറഞ്ഞതുപോലെ മെസേജ് അയച്ചിട്ടുണ്ട്. കെഎസ്‌യു എന്നൊക്കെ പറഞ്ഞുനടന്ന പെണ്‍പിള്ളേര്‍ തന്നെയാണ്. അവര്‍ രണ്ടുപേരും പാര്‍ട്ടി പ്രവര്‍ത്തനംതന്നെ നിര്‍ത്തിപ്പോയി. അതുകൊണ്ട് ഇങ്ങനത്തെ സാധനമൊന്നും പതിപ്പിക്കേണ്ടതില്ല. തെറ്റ് ചെയ്തവരെ ന്യായീകരിക്കലല്ല ഇവിടത്തെ പണി. അതിന് ആര്‍ക്കും സമയവും ഇല്ല'
അതിനിടെ രാഹുലിന് കുരുക്കായി ശനിയാഴ്ച വീണ്ടും ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇരയായ പെണ്‍കുട്ടിയോട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഗര്‍ഭച്ഛിദ്രത്തിന് തയ്യാറായില്ലെങ്കില്‍ കൊല്ലാന്‍ വരെ മടിക്കില്ലെന്ന തരത്തില്‍ സംഭാഷണം നീളുന്നുണ്ട്. കുഞ്ഞിനെ വളര്‍ത്തുമെന്ന് യുവതി പറയുമ്പോള്‍ ആ കുഞ്ഞ് എങ്ങനെ വളരുമെന്നാണ് താന്‍ പറയുന്നതെന്നും അത് തന്റെ ജീവിതം തകര്‍ക്കുമെന്നും രാഹുല്‍ പറയുന്നതും കേള്‍ക്കാം.
Content Highlights: Youth Congress Leader Rahul Mankootathil Faces Harassment Allegations
Published: 23 Aug 2025, 10:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented