കൊച്ചി: വ്യവസായ മേഖലയിലെ പ്രമുഖനും എറണാകുളം ലിസി ഹോസ്പിറ്റൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം (96) അന്തരിച്ചു. എറണാകുളം ആലിൻചുവട് പുല്ലാംകളം (ആശിർവാദ്) വീട്ടിലായിരുന്നു അന്ത്യം.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കേരള കെമിക്കൽസ് ആൻഡ് പ്രോട്ടീൻസ് മാനേജിങ് ഡയറക്ടർ, സെയിൽ മാർക്കറ്റിങ് ജനറൽ മാനേജർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റൽ, വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വരാപ്പുഴ കൊങ്ങോർപ്പിള്ളി വിതയത്തിൽ കുടുംബാംഗമായ തങ്കമ്മയാണ് ഭാര്യ. മക്കൾ: ആൽഫി, ആനി, അഞ്ജു. മരുമക്കൾ: മാത്യു, ലൂയിസ്, രവി. പരേതന്റെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊച്ചി വെണ്ണല സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.
Content Highlights: Industrialist and former Executive Director of Lissie Hospital, Kochi, Xavier Sebastian Pullickal, has passed away at 96.
Published: 26 Jan 2026, 02:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented