
കോഴിക്കോട്: നെല്ലിക്കോട്ട് കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി എലാഞ്ചൽ (30) ആണ് മരിച്ചത്. ഞായറാഴ്ച 11 മണിയോടെയായിരുന്നു അപകടം. രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മണ്ണിനടയിൽപ്പെട്ട തൊഴിലാളിയെ കണ്ടെത്തിയത്.
ജെസിബി അടക്കമുള്ളവ സ്ഥലത്തെത്തിച്ചുള്ള രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മണ്ണിനും കല്ലിനും ഇടയിൽപ്പെട്ട് കിടന്ന തൊഴിലാളിയെ പുറത്തെടുക്കാനായത്. അപകടം നടന്ന സമയത്ത് സ്ഥലത്ത് മൂന്ന് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാളാണ് മണ്ണിനടിയിൽപ്പെട്ടത്.

ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. രണ്ടുദിവസം മുന്‍പും സ്ഥലത്ത് മണ്ണിടിഞ്ഞു വീണിരുന്നെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു. സുരക്ഷാ മുൻകരുതലൊന്നും സ്വീകരിക്കാതെയാണ് നിർമാണപ്രവൃത്തി നടത്തിവന്നിരുന്നതെന്നും ആരോപണമുണ്ട്.
അനധികൃതമായി മണ്ണെടുത്താണ് കെട്ടിടനിര്‍മാണമെന്നും ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞ് എംഎൽഎ അഹമ്മദ് ദേവർകോവിൽ സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: worker trapped under soil in kozhikode after land slide in construction site
Published: 29 Jun 2025, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented